പള്ളിക്കര മേൽപാലം നിർമാണം അവസാനഘട്ടത്തിലേക്ക്

നീലേശ്വരം: നാല് വർഷമായി തുടരുന്ന പള്ളിക്കര മേൽപാലത്തിന്റെ അവസാന ഘട്ട പ്രവൃത്തിക്ക് അനുമതിയായി.ഇരു പാളങ്ങൾക്കും മുകളിലായി ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി രാത്രി മാത്രമാണ് നടക്കുന്നത്. ഇതിനായി പ്രത്യേക ക്രെയിനും അനുബന്ധ ക്രെയിനും എത്തി.

തുടര്‍ച്ചയായി നാലുദിവസം അഞ്ചുമണിക്കൂര്‍ വീതം രാത്രി ഇതുവഴിയുള്ള ട്രെയിൻ ഗതാഗതവും നിർത്തിവെക്കും.2018ലാണ് പള്ളിക്കര മേല്‍പ്പാലം നിര്‍മാണം ആരംഭിച്ചത്. ഇരു ഭാഗങ്ങളിലുമായി 18 ഗര്‍ഡറുകളാണ് സ്ഥാപിക്കാനുള്ളത്. ദേശീയ പാതയിൽ സഞ്ചരിക്കുമ്പോൾ ഗേറ്റിൽ കുടുങ്ങാതെ സുഗമമായി സഞ്ചരിക്കാം.

Tags:    
News Summary - The construction of the Pallikkara flyover is nearing completion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.