Posted On
date_range Updated On
date_range 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാസർകോട്: 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കാസർകോട് വനിത പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാനഗർ നെൽക്കല കോളനി ഭാഗത്തെ വിഷ്‌ണുപ്രസാദാണ് (21) പിടിയിലായത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
പീഡിപ്പിച്ചതായി കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിന് പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. സി.ഐ ഭാനുമതി, എസ്.ഐ അജിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.