പാ​ടി​ക്കീ​ൽ അ​യ്യ​ങ്ങാ​കു​ള പ​രി​സ​ര​ത്ത് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന പെ​രി​യ പോ​ള​ത്താ​ളി

പോളത്താളി സംരക്ഷിക്കാൻ പിലിക്കോട് പഞ്ചായത്ത്

ചെ​റു​വ​ത്തൂ​ർ: അ​തീ​വ​ഗു​രു​ത​ര​മാ​യ വം​ശ നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന പെ​രി​യ പോ​ള​ത്താ​ളി​യെ സം​ര​ക്ഷി​ക്കാ​ൻ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട​ക്കാ​ട് പാ​ടി​ക്കീ​ൽ അ​യ്യ​ങ്ങാ​കു​ള പ​രി​സ​ര​ത്ത് പെ​രി​യ ‘പോ​ള​ത്താ​ളി : പ​ഠ​ന​വും സം​ര​ക്ഷ​ണ​വും’ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ‘ക്രൈ​നം മ​ല​ബാ​റി​ക്കം’ എ​ന്ന ശാ​സ്ത്രീ​യ​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പെ​രി​യ പോ​ള​ത്താ​ളി എ​ന്ന ജ​ല സ​സ്യം വ​ട​ക്ക​ൻ മ​ല​ബാ​റി​ലെ അ​പൂ​ർ​വം ഗ്രാ​മ​ങ്ങ​ളി​ൽ മാ​ത്ര​മേ ക​ണ്ടു​വ​രു​ന്നു​ള്ളൂ. അ​ൽ​ഷി​മേ​ഴ്‌​സ് (മ​റ​വി രോ​ഗം), ഡി​മെ​ൻ​ഷ്യ, പാ​ർ​ക്കി​ൻ​സ​ൺ​സ് എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഔ​ഷ​ധ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ‘ഗാ​ല​ന്ത​മൈ​ൻ’ എ​ന്ന രാ​സ സം​യു​ക്ത സാ​ന്നി​ധ്യം പോ​ള​ത്താ​ളി​യു​ടെ കി​ഴ​ങ്ങു​ക​ളി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് സ​സ്യ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ജി​ല്ല​യു​ടെ ഔ​ദ്യോ​ഗി​ക സ​സ്യം കൂ​ടി​യാ​ണി​ത്. ​പെ​രി​യ​യി​ലാ​ണ് സ​സ്യ​ഗ​വേ​ഷ​ക​ർ ഇ​തി​നെ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. അ​തു​കൊ​ണ്ടാ​ണ് പെ​രി​യ ചേ​ർ​ന്നു​വ​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ നി​ര​വ​ധി സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​ർ തു​ട​ർ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പെ​രി​യ​യി​ൽ എ​ത്തു​ന്നു​ണ്ട്. ഉ​ത്ത​ര മ​ല​ബാ​റി​ലെ ചെ​ങ്ക​ൽ കു​ന്നു​ക​ളി​ൽ നി​ന്നു​ത്ഭ​വി​ക്കു​ന്ന അ​രു​വി​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ സ​സ്യ​മാ​ണ് മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളോ​ടു​കൂ​ടി​യ പെ​രി​യ പോ​ള​ത്താ​ളി.

2012ൽ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പ്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പെ​രി​യ​യി​ൽ പോ​ള​ത്താ​ളി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പേ​ര് പെ​രി​യ പോ​ള​ത്താ​ളി​യാ​യി. ര​ണ്ടു മു​ത​ൽ നാ​ലു മീ​റ്റ​ർ വ​രെ നീ​ള​മു​ള്ള നീ​ണ്ട ഇ​ല​ക​ൾ പു​ഷ്പി​ക​ൾ​ക്കി​ട​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ​താ​ണ്. ആ​റു​മു​ത​ൽ 13 വ​രെ പൂ​ക്ക​ളു​ണ്ടാ​കും. ചെ​ങ്ക​ൽ​കു​ന്നു​ക​ളു​ടെ നാ​ശം പോ​ള​ത്താ​ളി​യു​ടെ വം​ശ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​യി. പി​ലി​ക്കോ​ട് പാ​ടി​ക്കീ​ൽ അ​യ്യ​ങ്ങാ കു​ള​ത്തി​നി​ട​ത്ത് സ​സ്യം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പി​ലി​ക്കോ​ട് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ക്കീ​ൽ അ​യ്യ​ങ്ങാ​കു​ള പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​കെ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​മ​ധു​സൂ​ദ​ന​ൻ, ഗൈ​ഡാ​യ അ​ധ്യാ​പി​ക കെ.​പി.​സി​ന്ധു, സ​സ്യം ക​ണ്ടെ​ത്തി​യ കെ.​വി.​ഗൗ​തം, നി​വേ​ദ് സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് സാ​ക്ഷ്യ പ​ത്രം വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​സ​ന്ധ്യ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ, കൊ​ട​ക്കാ​ട് കേ​ള​പ്പ​ജി മെ​മോ​റി​യ​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ടി.​കാ​ഞ്ച​ന, കെ.​ശ​ശി​ധ​ര​ൻ അ​ടി​യോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​വി. ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും പ്ര​ദീ​പ് കൊ​ട​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pilicode Panchayat Steps Up to Protect Polathali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.