മന്ത്രി ജനീഷിനെ തടഞ്ഞ കേസിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: യുവജന കായിക മന്ത്രി ഒ.ജെ.ജനീഷിനെ കാഞ്ഞങ്ങാട്ട് തടഞ്ഞ കേസിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഹോസ്ദുർഗ് പൊലിസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാടിനുപുറമെ നീലേശ്വരത്തും തൃക്കരിപ്പൂരിലും മന്ത്രി ഒ.ജെ.ജനീഷിനെ തടഞ്ഞ കേസുകളിലായി ഇതുവരെ 15 ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാൻഡിലാണ്.

ഡി.വൈ.എഫ്.ഐയുടെ കാഞ്ഞങ്ങാട് ബ്ലോക്ക്, മേഖലാ ഭാരവാഹികളായ നിധിൻ കുശാൽ നഗർ, അനീഷ് ചാമുണ്ടികുന്ന്, സബിൻ കോവ്വൽപള്ളി, അഖിൽ ഒഴിഞ്ഞവളപ്പ്, വിനീഷ് കിഴക്കുംകര എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. മന്ത്രിയെ തടഞ്ഞ കേസിൽ നേരത്തെ നീലേശ്വരത്ത് അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും തൃക്കരിപ്പൂരിൽ അറസ്റ്റിലായ അഞ്ച് പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ ഡി.വൈ.എഫ്.ഐ പ്രതിേഷധത്തിന് ആഹ്വാനം ചെയ്തു.

Tags:    
News Summary - 5 DYFI Workers Arrested in Kanhangad for Blocking Minister's Vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.