ചാ​ലി​ങ്കാ​ൽ ടോ​ള്‍ പ്ലാ​സ​യി​ല്‍ വീ​ണ്ടും വേ ​ബ്രി​ഡ്ജ് നി​ര്‍മാ​ണ​ത്തി​നു​ള്ള ശ്ര​മ​ം നാ​ട്ടു​കാ​ർ

തടഞ്ഞപ്പോൾ

ചാലിങ്കാൽ ടോള്‍ പ്ലാസയില്‍ വീണ്ടും വേ ബ്രിഡ്ജ് നിര്‍മാണ ശ്രമം തടഞ്ഞു

കാ​ഞ്ഞ​ങ്ങാ​ട് :ചാ​ലി​ങ്കാ​ൽ ടോ​ള്‍ പ്ലാ​സ​യി​ല്‍ വീ​ണ്ടും വേ ​ബ്രി​ഡ്ജ് നി​ര്‍മാ​ണ​ത്തി​നു​ള്ള ശ്ര​മം ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു. ടോ​ള്‍പ്ലാ​സ​യി​ല്‍ ക​ല​ക്ട​റു​ടെ നി​ര്‍ദേ​ശം ലം​ഘി​ച്ച് ആ​രം​ഭി​ച്ച വേ ​ബ്രി​ഡ്ജ് നി​ര്‍മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ര്‍ ടോ​ള്‍പ്ലാ​സ​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. ചാ​ലി​ങ്കാ​ലി​ലെ എ​ണ്ണ​പ്പാ​റ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​മാ​ര്‍ഗം അ​ട​ച്ചു​കൊ​ണ്ട് ടോ​ള്‍ പ്ലാ​സ​യു​ടെ വേ ​ബ്രി​ഡ്ജ് നി​ര്‍മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. വേ ​ബ്രി​ഡ്ജ് നി​ര്‍മാ​ണ​ത്തോ​ട് എ​തി​ര്‍പ്പി​ല്ലെ​ന്നും എ​ന്നാ​ല്‍, 50ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ക​രു​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വേ ​ബ്രി​ഡ്ജി​ന്റെ നി​ര്‍മാ​ണം നേ​ര​ത്തേ നാ​ട്ടു​കാ​ര്‍ ത​ട​യു​ക​യും ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്ക് പോ​കാ​ന്‍ വ​ഴി​യൊ​രു​ക്കാ​തെ നി​ര്‍മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്ന് പ്ര​വൃ​ത്തി താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ചാ​ലി​ങ്കാ​ലി​ലെ ടോ​ള്‍ പ്ലാ​സ വി​ഷ​യ​വും ച​ര്‍ച്ച​ക്ക് വ​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എം.​പി, എം.​എ​ല്‍.​എ​മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ മേ​ഘ​യു​ടെ പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ള്‍പ്പെ​ടെ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ചാ​ലി​ങ്കാ​ല്‍ എ​ണ്ണ​പ്പാ​റ ഉ​ന്ന​തി​യി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ ശേ​ഷം മാ​ത്ര​മേ വേ ​നി​ര്‍മാ​ണം ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു.

ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ലം​ഘി​ച്ചു​കൊ​ണ്ട് ബു​ധ​നാ​ഴ്ച രാ​വി​ലെ വേ ​ബ്രി​ഡ്ജ് നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. സം​ഘ​ര്‍ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​മ്പ​ല​ത്ത​റ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. സോ​യ, പു​ല്ലൂ​ര്‍ പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​കെ. സ​ബി​ത, ജ​ന​പ്ര​തി​നി​ധി​ക​ൾ ടോ​ള്‍പ്ലാ​സ​യി​ലെ​ത്തി ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്കു​ള്ള വ​ഴി ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ലി​ങ്കാ​ലി​ലെ ജ​മാ അ​ത്ത് പ​ള്ളി​ക്ക് സ​മീ​പ​ത്ത് കൂ​ടി എ​ണ്ണ​പ്പാ​റ ഉ​ന്ന​തി​യി​ലേ​ക്ക് വ​ഴി​യൊ​രു​ക്കാ​മെ​ന്നും അ​തി​നു ശേ​ഷം മാ​ത്ര​മേ വേ ​നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ക്കൂ​വെ​ന്നും ക​രാ​ർ ക​മ്പ​നി ഉ​റ​പ്പ് ന​ല്‍കി. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.

Tags:    
News Summary - Locals Block Weighbridge Construction Again at Chalingal Toll Plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.