ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന് തെളിമയുടെ ഭാഗമായി സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന
കാസര്‍കോടിൽ ഉപയോഗിച്ച 188 ലിറ്റര്‍ പാചക എണ്ണ പിടിച്ചെടുത്തു
കാസർകോട്: ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന് തെളിമയുടെ ഭാഗമായി കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണ്‍ മേഖലകളില്‍ രണ്ട് ദിവസങ്ങളിലായി പ്രത്യേക പരിശോധന നടത്തി. ഭക്ഷ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 188 ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതും സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ എസ്. സംഗീത് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.