മൂസ ശരീഫ്

ഏഴുതവണ ദേശീയ കാർ റാലി ചാമ്പ്യൻപട്ടം; ഖേൽരത്ന പുരസ്‌കാര നാമനിർദേശ പട്ടികയിൽ കാസർകോട്​ സ്വദേശിയും

കാസർകോട്​: രാജ്യത്തെ മികച്ച കായിക പ്രതിഭകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള നാമനിർദേശ പട്ടികയിൽ കാസർകോട്​ സ്വദേശിയും. ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൂസ ഷരീഫ് ആണ്​ പട്ടികയിൽ ഇടംപിടിച്ചത്​. ഫെഡ േറഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയാണ് 2017 മുതലുള്ള നേട്ടങ്ങൾ മുൻനിർത്തി ഇദ്ദേഹത്തി‍‍െൻറ പേര് നാമനിർദേശം ചെയ്​തത്​.

ഏഴുതവണ ദേശീയ കാർ റാലി ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്​. മലേഷ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ അന്താരാഷ്​ട്ര കാർ റാലികളിൽ നിരവധി തവണ വെന്നിക്കൊടി പാറിച്ചു. 10 വ്യത്യസ്ത രാജ്യങ്ങളിലായി 67 അന്താരാഷ്​ട്ര മത്സരങ്ങൾ ഉൾ െപ്പടെ 296 കാർ റാലികളിൽ പങ്കെടുത്തിട്ടുണ്ട്.

35 ദേശീയ കാർ റാലി റൗണ്ടുകളിൽ വിജയിച്ച താരമെന്ന റെക്കോഡും മൂസ ശരീഫിന് സ്വന്തമാണ്. ലിംക ബുക്സ് ഓഫ് റെക്കോഡ്സിലും ഇടം നേടിയ ഈ കായിക പ്രതിഭ കാസർകോട്​ ജില്ലയിലെ മൊഗ്രാൽ സ്വദേശിയാണ്​.

Tags:    
News Summary - Seven-time National Car Rally Champion; A native of Kasargod, he has been shortlisted for the Khel Ratna award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT