പള്ളം റോഡരികിലെ പഴയ കെട്ടിടം തകർന്നു വീഴാറായ നിലയിൽ
കാസർകോട്: പള്ളം ജയിലിന് പിൻവശത്തെ റോഡ് തകർന്നു. റോഡരികിലുള്ള പഴയ കെട്ടിടം വീഴാറായ നിലയിൽ അപകടം അരികെയെന്ന ആശങ്കയിൽ യാത്രക്കാർ. ടൗൺ യു.പി. സ്കൂൾ, ഉപജില്ല ഓഫിസ് തുടങ്ങി നിരവധി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ഏറെ തിരക്കേറിയ റോഡാണ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. അഞ്ചു വർഷം മുമ്പ് ചെറുതായി റോഡ് ടാറിങ് ചെയ്തശേഷം ഈ റോഡിന്റെ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
കുഴിയിൽ മഴവെള്ളം നിറഞ്ഞ് വാഹനങ്ങൾ കൂടുതൽ അപകടത്തിൽപെടുന്നു. സമീപത്തെ റോഡരികിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം ഇടിഞ്ഞ് ഏതുസമയത്തും റോഡിൽ വീണ് വലിയ അപകടസാധ്യതയിലായി. നഗരസഭയുടെ അധീനത്തിലുളള റോഡും സ്ഥലവുമാണ് ഇത്. ബന്ധപ്പെട്ട കൗൺസിലർ ഉടൻ നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.