കാസർകോഡ്: ദേശീയപാതയിൽ ചെർക്കള ബേവിഞ്ചക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. കാറിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുംബൈയിൽ നിന്ന് കണ്ണൂരിലെ കണ്ണപുരത്തേക്ക് പോവുകയായിരുന്ന മുംബൈ സ്വദേശി ഇഖ്ബാൽ അഹമ്മദും ഭാര്യയും കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയുടെ സഹോദരനെ സന്ദർശിക്കാൻ പോകുകയായിരുന്നു അവർ.
ബെവിഞ്ച എത്തിയപ്പോഴാണ് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരാൻ തുടങ്ങിയത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ യാത്രക്കാർ കാറിൽ നിന്ന് പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ വാഹനം പൂർണമായി കത്തിനശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന പണവും രണ്ട് മൊബൈൽ ഫോണുകളും കാമറയും നാല് പവൻ സ്വർണാഭരണങ്ങളും കത്തി നശിച്ചു.
ഒന്നര മാസം മുമ്പ് വാങ്ങിയ കാർ സി.എൻ.ജി മോഡലാണ്. കാസർകോട് നിന്നുള്ള ഫയർ ആൻഡ് എമർജൻസി ജീവനക്കാർ സ്ഥലത്തെത്തി തീ അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.