കാഞ്ഞങ്ങാട്: സെൽഫിയെടുത്ത യുവതി ബ്ലാക് മെയിൽ ചെയ്ത് ഡോക്ടറിൽനിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തു. കോടതി നിർദേശപ്രകാരം സംഭവത്തിൽ ഭർതൃമതിയായ യുവതി ഉൾപ്പെടെ രണ്ടുപേർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ശിശുരോഗ വിദഗ്ധൻ വിദ്യാനഗർ ഗവ. കോളജിന് സമീപത്തെ ഡോ. അദ്റാമയുടെ (57) പരാതിയിൽ മേൽപറമ്പ് ഉഡുപ്പി ഹോട്ടലിന് സമീപത്തെ റഹ്മത്തുല്ലയുടെ ഭാര്യ ഖദീജത്ത് റിഷ്ഹാന (35), അബ്ദുല്ല എന്നിവർക്കെതിരെയാണ് കേസ്.
2023 ആഗസ്റ്റ് 20ന് ഫോൺ മുഖാന്തരം യുവതി പരിചയപ്പെടുകയായിരുന്നുവെന്ന് ശിശുരോഗ വിദഗ്ധൻ പറയുന്നു. തുടർന്ന് യുവതി നേരിട്ടും അല്ലാതെയും പരിചയം ദൃഢമാക്കി. സെപ്റ്റംബർ 22ന് കൈനോത്ത് റോഡിലുള്ള ഉഡുപ്പി ഹോട്ടലിൽ നേരിട്ട് കണ്ടപ്പോൾ സെൽഫിയുമെടുത്തു. പിന്നീട് രണ്ടു പ്രതികളും ചേർന്ന് ബ്ലാക് മെയിൽ ചെയ്ത് ഫോട്ടോ കാണിച്ച് പല തവണകളിലായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ഹോസ്ദുർഗ് മജിസ്ട്രേട്ട് കോടതി നിർദേശപ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.