സ്റ്റോപ് ഡയേറിയ കാമ്പയിന്‍ ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ്

കാസർകോട്: വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ‘സ്റ്റോപ് ഡയേറിയ’ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ. ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ. കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം. ചന്ദ്രന്‍, പി.പി. ഹസീബ്, സ്റ്റെല്ല ജോസഫ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ സി. കൃപന സ്വാഗതവും ജില്ല റിസോഴ്സ് പേഴ്‌സൻ ടി.പി. അഭിരാമി നന്ദിയും പറഞ്ഞു. ബോവത്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സന്തോഷ്, ഡോ. അജയ് രാജന്‍, കുടുംബാരോഗ്യകേന്ദ്രം ചട്ടഞ്ചാല്‍ ശിശുരോഗ വിദഗ്ധ ഡോ. ഗീതാഞ്ജലി എന്നിവര്‍ വിഷയാവതരണം നടത്തി.

ജില്ല മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ല കുടുംബശ്രീ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയറിളക്കരോഗ ചികിത്സയില്‍ ഒ.ആര്‍.എസിന്റെ പ്രാധാന്യം, ഒ.ആര്‍.എസ് തയാറാക്കുന്ന വിധം, വയറിളക്ക രോഗപ്രതിരോധത്തില്‍ ആഹാര-പാനീയ, വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനായിരുന്നു പരിപാടി.

എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക. മ​ല​മൂ​ത്ര വി​സ​ര്‍ജ​നം ശൗ​ചാ​ല​യ​ങ്ങ​ളി​ല്‍ മാ​ത്രം ന​ട​ത്തു​ക. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു​മു​മ്പും ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഈ​ച്ച ക​ട​ക്കാ​ത്ത​വി​ധം മൂ​ടി സൂ​ക്ഷി​ക്ക​ണം. ആ​ഹാ​ര-​പാ​നീ​യ, വ്യ​ക്തി, പ​രി​സ​ര​ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക.

വ​യ​റി​ള​ക്കം​മൂ​ല​മു​ള്ള നി​ര്‍ജ​ലീ​ക​ര​ണം കു​ഞ്ഞു​ങ്ങ​ളി​ലും പ്രാ​യ​മു​ള്ള​വ​രി​ലും ഗു​രു​ത​ര​മാ​കാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ ഉ​ട​ന്‍ത​ന്നെ ഒ.​ആ​ര്‍.​എ​സ് (ഓ​റ​ല്‍ റീ​ഹൈ​ഡ്രേ​ഷ​ന്‍ സൊ​ലൂ​ഷ​ന്‍) ന​ല്‍ക​ണം. ഒ.​ആ​ര്‍.​എ​സ് കൃ​ത്യ​മാ​യ അ​ള​വി​ല്‍ ത​യാ​റാ​ക്കു​ക​യും വൃ​ത്തി​യോ​ടെ സൂ​ക്ഷി​ക്കു​ക​യും വേ​ണം. ഓ​രോ ത​വ​ണ വ​യ​റി​ള​കു​മ്പോ​ഴും ഒ.​ആ​ര്‍.​എ​സ് കു​ടി​ക്കാം. എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും ഒ.​ആ​ര്‍.​എ​സ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. വ​യ​റി​ള​ക്കം​മൂ​ല​മു​ള്ള അ​സു​ഖ​ങ്ങ​ളെ ത​ട​യു​ന്ന​തി​നാ​യാ​ണ് ‘സ്റ്റോ​പ് ഡ​യേ​റി​യ കാ​മ്പ​യി​ന്‍ 2026’ ആ​രം​ഭി​ച്ച​ത്. 

Tags:    
News Summary - Health Department intensifies Stop Diarrhea Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.