അമ്മയുടെ വിളിയിൽ വിദ്വാൻ വന്നു; അക്ഷരലോകത്തിന്റെ നേതൃത്വത്തിലേക്ക്

കാ​ഞ്ഞ​ങ്ങാ​ട്: 1940ക​ളു​ടെ മ​ധ്യ​ത്തി​ൽ ക​രി​പ്പോ​ത്ത് അ​ക്കു​വ​മ്മ എ​ന്ന ഒ​ര​മ്മ മ​ക​ന് ക​ത്ത​യ​ക്കു​ക​യാ​ണ്; ‘മോ​നേ, നി​ങ്ങ​ൾ ര​ണ്ടു ആ​ൺ മ​ക്ക​ളും ബോം​ബേ​യി​ലാ​യ​തി​നാ​ൽ ഇ​വി​ട​ത്തെ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​കൊ​ണ്ടു​പോ​കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. ക​ണ്ണ​ൻ ഏ​താ​യാ​ലും വ​രി​ല്ല; നീ ​തി​രി​ച്ചു​വ​ന്ന് കൃ​ഷി​യി​ലും വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലും എ​ന്നെ സ​ഹാ​യി​ക്ക​ണം’. ഇ​ത്​ കേ​ൾ​ക്കേ​ണ്ട താ​മ​സം നീ​ലേ​ശ്വ​രം പ​ടി​ഞ്ഞാ​റ്റം​കോ​വി​ൽ ക​രി​പ്പോ​ത്ത് തെ​ക്കെ വീ​ട്ടി​ലെ കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ബോം​ബെ ക്രോ​ണി​ക്കി​ൾ എ​ന്ന സോ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ നാ​വാ​യ പ​ത്ര​ത്തി​ന്റെ ഡെ​സ്​​കി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു നീ​ലേ​ശ്വ​ര​ത്തെ വി​ദ്വാ​ൻ കെ.​കെ. നാ​യ​ർ. അ​വി​ടെ അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി മി​ക്ക​പ്പോ​ഴും പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റു​ക​ളാ​യ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​നും മ​ധു ദ​ന്ത​വ​തെ​യു​മൊ​ക്കെ​യാ​യി​രു​ന്നു. ഇ​ന്ത്യ ച​രി​ത്ര​ത്തി​ൽ തി​ള​ക്ക​മാ​ർ​ന്ന ഏ​ടി​ലേ​ക്ക്​ ന​ട​ന്നു​ക​യ​റേ​ണ്ട മ​നു​ഷ്യ​ൻ അ​മ്മ​യു​ടെ പി​ൻ​വി​ളി​യി​ൽ ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു പ​ക്ഷേ, കെ.​കെ. നാ​യ​ർ എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നെ​യോ പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ​യോ ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​രം മൂ​ർ​ധ​ന്യ​ത്തി​ൽ എ​ത്തി​യ നാ​ൽ​പ​തു​ക​ളി​ൽ ബോം​ബെ​യി​ൽ​നി​ന്ന് നീ​ലേ​ശ്വ​ര​ത്ത്​ എ​ത്തി​യ കെ.​കെ. നാ​യ​ർ ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​സ്ഥാ​ന​ത്ത് 30 വ​ർ​ഷ​ക്കാ​ലം ക​ർ​മ​നി​ര​ത​നാ​യി. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വാ​യ​ന​ശാ​ല​ക​ൾ സൃ​ഷ്ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി.

സ​ഹ​കാ​രി​യും രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക നാ​യ​ക​നു​മാ​യി. പി.​എ​ൻ. പ​ണി​ക്ക​രു​ടെ സ​ഹ​ചാ​രി​യാ​യി നീ​ലേ​ശ്വ​ര​ത്തും കാ​ഞ്ഞ​ങ്ങാ​ടും കു​ന്നും മ​ല​ക​ളും പു​ഴ​ക​ളും തോ​ടു​ക​ളും താ​ണ്ടി ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ക്രി​യ​മാ​യി. 12 വ​ർ​ഷം പ​ണി​ക്ക​രോ​ടൊ​പ്പം കേ​ര​ള ഗ്ര​ന്ഥ​ശാ​ല സം​ഘ​ത്തി​ന്റെ ജോ. ​സെ​ക്ര​ട്ട​റി, 12 വ​ർ​ഷം ക​ൺ​ട്രോ​ൾ ബോ​ർ​ഡം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. നീ​ലേ​ശ്വ​രം സ​ഹ​ക​ര​ണ ബേ​ങ്ക് പ്ര​സി​ഡ​ന്റ്, പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ൽ പൊ​തു​ജ​ന വാ​യ​ന​ശാ​ല, ജ​ന​ത കോ​ഓ​പ​റേ​റ്റീ​വ് സം​ഘം, കാ​ഞ്ഞ​ങ്ങാ​ട് വ​നി​ത കോ​ഓ​പ​റേ​റ്റീ​വ് സം​ഘം അം​ബ​ർ ച​ർ​ക്ക കേ​ന്ദ്രം എ​ന്നി​വ​യും സ്ഥാ​പി​ച്ചു. പു​ല്ലൂ​ർ ജി.​യു.​പി സ്കൂ​ൾ, പ​റ​ശ്ശി​നി​ക്ക​ട​വ് ഹൈ​സ്കൂ​ൾ, നീ​ലേ​ശ്വ​രം രാ​ജാ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്ത് അ​ധ്യാ​പ​ന​ത്തി​ലും മി​ക​വ് പ​ട​ർ​ത്തി. 1991ലാ​യി​രു​ന്നു അ​ന്ത്യം. അ​ദ്ദേ​ഹ​ത്തി​ന്റെ സ്മ​ര​ണ​യി​ൽ കു​ടും​ബം നി​ർ​മി​ച്ച സ്മാ​ര​കം പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച ആ​ദ്യ ഗ്ര​ന്ഥ​ശാ​ല​യാ​യി. സ​ഹ​ധ​ർ​മി​ണി യു.​പി. വി​മ​ല​യും മ​ക​ൾ യു.​പി. രാ​ധി​ക​യും കു​ടും​ബ​വു​മാ​ണ്​ 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ മൂ​ന്ന​ര ല​ക്ഷം രൂ​പ പു​സ്ത​ക​ത്തി​നാ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ സ്മ​ര​ണാ​ർ​ഥം ട്ര​സ്‌​റ്റും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഈ ​മാ​സം 20ന്​ ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - The scholar came at his mother's call; to the leadership of the literary world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.