Posted On
date_range Updated On
date_range റിയാസ് മൗലവി വധക്കേസ് ജൂലൈ 18ലേക്ക് മാറ്റി
കാസര്‍കോട്; റിയാസ് മൗലവി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടർന്ന് ജൂലൈ 18ലേക് മാറ്റിവെച്ചു. റിയാസ് മൗലവി വധക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മരണപ്പെട്ടിട്ട് രണ്ടുമാസത്തോടടുക്കുകയാണ്. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.
റിയാസ് മൗലവി വധക്കേസില്‍ വിചാരണക്ക് പിന്നാലെ അന്തിമവാദവും പൂര്‍ത്തിയായിരുന്നു. വിധി പറയുക മാത്രമാണ് ബാക്കി. ചില ചെറിയ നടപടിക്രമങ്ങളും ഉണ്ട് . അതിനിടയിലാണ് പ്രോസിക്യൂട്ടർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.