കു​മ്പ​ള ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്നു 

ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനങ്ങൾ; യാത്രക്കാർക്ക് ദുരിതം

മൊഗ്രാൽ: കുമ്പളയിൽ നടപ്പിലാക്കിയ ഗതാഗതപരിഷ്കരണത്തിൽ പൊറുതിമുട്ടി യാത്രക്കാർ. കുമ്പള ടൗണിന് സമീപം ബദിയടുക്ക കെ.എസ്.ടി.പി റോഡിലാണ് ഗതാഗതപരിഷ്കരണത്തിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അഞ്ചു ബസ് ഷെൽട്ടറുകൾ സ്ഥാപിച്ച് ബസ്ുകൾ നിർത്തിയിടാനും യാത്രക്കാരെ കയറ്റാനും സംവിധാനമൊരുക്കിയത്. പുതിയ ഗതാഗത പരിഷ്കരണം അശാസ്ത്രീയമാണെന്ന് നേരത്തെതന്നെ യാത്രക്കാരും വ്യാപാരികളും പരാതിപ്പെട്ടിരുന്നു.

ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ച ഷെൽട്ടറിനരികിൽ റോഡിൽതന്നെ സ്വകാര്യവാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും നിർത്തിയിടുന്നതുമാണ് ഇപ്പോൾ യാത്രക്കാർക്കും ബസുകൾക്കും ദുരിതമാകുന്നത്. മംഗളൂരു, കാസർകോട്, തലപ്പാടി ബസുകളൊക്കെ യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നത് ഇവിടെയാണ്‌. ഈ സ്ഥലത്ത് മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നതുമൂലം വരുന്ന ബസുകൾ റോഡിന് കുറുകെ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് പറയുന്നുണ്ട്.

കുമ്പള സ്കൂളിലേക്ക് പോകുകയും തിരിച്ചുവരുകയും ചെയ്യാൻ വിദ്യാർഥികൾ ആശ്രയി ക്കുന്നത് ഈ ബസ് സ്റ്റോപ്പിലെ ബസുകളെയാണ്. ഇവിടെ സ്വകാര്യവാഹനങ്ങൾ നിർത്തിയിടുന്നതുമൂലം റോഡ് മുറിച്ചുകടക്കാനും ബസ് സ്റ്റോപ്പിലെത്താനും വിദ്യാർഥികൾക്ക് പ്രയാസമാകുന്നുണ്ട്. വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും കുമ്പള പൊലീസിന്റെയും അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.

Tags:    
News Summary - Private vehicles at bus stops; passengers suffer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.