രാവണീശ്വരം: ഗുരുതരമായ രോഗംബാധിച്ച് തിരുവനന്തപുരം റീജ്യണൽ കാൻസർ സെൻററിൽ ചികിത്സയിൽ കഴിയുന്ന രാവണീശ്വരം നന്ദനത്തിൽ സി.കെ. നാരായണെൻറ ഭാര്യ എം. പ്രസന്നകുമാരി(43)യുടെ ചികിത്സക്ക് നാട്ടുകാരുടെ നേതൃത്വതത്തിൽ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു. മൂന്നു വർഷമായി കുടുംബം സ്വന്തം നിലയിൽ ആർ.സി.സി. കേന്ദ്രീകരിച്ച് ചികിത്സ നടത്തിവരികയായിരുന്നു.
ഇതിനകം തന്നെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു കഴിഞ്ഞു. രോഗം പുതിയ തലത്തിലേക്ക് മാറിയിരിക്കുന്നതിനാൽ ഡോക്ടർമാർ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. എത്രയും വേഗത്തിൽ അത് നടത്തേണ്ടതുമുണ്ട്. ഇതിന് ആവശ്യമായി വന്നിരിക്കുന്നത് 40ലക്ഷത്തിനടുത്ത് രൂപയാണ്. ഇത് സാധാരണ കുടുംബത്തിന് താങ്ങാവുന്ന തുകയല്ല. പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് പെൺമക്കളാണ് പ്രസന്നക്കുള്ളത്. ഈ സാഹചര്യത്തിൽ പ്രസന്നയുടെ ചികിത്സ സഹായത്തിനായി നാട്ടുകാരുടെ വിപുലമായ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു.
അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് ചെയർമാനായും തമ്പാൻ മക്കാക്കോട്ട് കൺവീനറായും കരുണാകരൻ കുന്നത്ത് ട്രഷററായും ഉള്ള കമ്മിററി പ്രസന്നയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്. ഇതിനായി യുനിയൻബാങ്ക് ബെള്ളിക്കോത്ത് ബ്രാഞ്ചിൽ ചികിത്സ സഹായ കമ്മിറ്റി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.(ഫോൺ:9446063661, 9526055557). പ്രസന്ന ചികിത്സ സഹായ കമ്മിററി A/c No 290122010001211, UNION Bank, Bellikkoth branch,IFSC UBIN0929018. G pay നമ്പർ 9847588537
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.