മഞ്ചേശ്വരത്ത് പുതിയ പോളിടെക്‌നിക് കോളജ് ആരംഭിക്കുന്നതിനുള്ള സ്ഥല പരിശോധന എ.കെ.എം. അഷ്‌റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്നു

മഞ്ചേശ്വരം മണ്ഡലത്തിൽ പോളിടെക്‌നിക്: സാധ്യത പഠനം നടത്തി

കാസർകോട്​: മഞ്ചേശ്വരം മണ്ഡലത്തിൽ പുതുതായി പോളിടെക്‌നിക് കോളജ് ആരംഭിക്കുന്നതിനായി മഞ്ചേശ്വരത്ത് സ്ഥല സൗകര്യം പരിശോധിച്ചു. ജില്ലയുടെ വടക്കൻ മേഖലകളിലുള്ള കർണാടകത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തി​െൻറ അപര്യാപ്തത മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദേശാനുസരണമാണ് സ്ഥല ലഭ്യത പരിശോധിച്ചത്.

മഞ്ചേശ്വരം പഞ്ചായത്തിൽ രണ്ട് സ്ഥലങ്ങൾ പോളിടെക്‌നിക് കോളജിന് അനുയോജ്യമാണെന്ന് കണ്ടെത്തി. പരിശോധന സംഘത്തിൽ എ.കെ.എം. അഷ്‌റഫ് എം.എൽ.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഷമീന ടീച്ചർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മുഹമ്മദ് ഹനീഫ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മുഹമ്മദ് സിദ്ദീഖ്, കാസർകോട്​ ഗവ. പോളിടെക്‌നിക് കോളജ് കമ്പ്യൂട്ടർ വിഭാഗം മേധാവി പി.വൈ. സോളമൻ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ്​ ലെക്​ചറർ സുനിൽ കുമാർ, കമ്പ്യൂട്ടർ എൻജിനീയറിങ്​ ലെക്​ചറർ വി.കെ. ശ്രീജേഷ്, സീനിയർ സൂപ്രണ്ട് എൻ.പി. സൈനുദ്ദീൻ, സീനിയർ ക്ലർക്ക് കെ. പ്രഭാകരൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷംസീന, മഞ്ചേശ്വരത്ത് ഗ്രാമ പഞ്ചായത്ത് അംഗം മുസ്തഫ ഉദ്യാവർ, വോർക്കാടി ഗ്രാമപഞ്ചായത്ത് അംഗം ബി.എ. മജീദ്, മഞ്ചേശ്വരം എം.എൽ.എയുടെ പി.എ അഷ്‌റഫ് കൊടിയമ്മ, സൈഫുല്ല തങ്ങൾ, സിദ്ദീഖ് മഞ്ചേശ്വരം എന്നിവരുണ്ടായിരുന്നു.



Tags:    
News Summary - Polytechnic in Manjeswaram constituency: Feasibility study conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.