ഉച്ചക്കുശേഷം ജില്ല ആശുപത്രിയിൽ ഒ.പിക്കുമുന്നിലെ വരി
Posted On
date_range Updated On
date_range ജില്ല ആശുപത്രിയിൽ ഉച്ചക്കുശേഷം ഏക ഡോക്ടർ; വരിനിന്ന് നടുവൊടിഞ്ഞ് രോഗികൾ
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കുന്നത് ഒരു ഒ.പി മാത്രം. റൂം നമ്പർ ഏഴിനുമുന്നിൽ ഊഴവുംകാത്ത് വലയുകയാണ് രോഗികൾ. നാലും അഞ്ചും മണിക്കൂർ വരിയിൽ കാത്തുകിടക്കേണ്ട അവസ്ഥയാണ്.
വരിനിൽക്കവേ കഴിഞ്ഞദിവസം യുവതി തളർന്നുവീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റു രോഗികളും ചേർന്ന് സ്ത്രീയെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. രക്തമുൾപ്പെടെയുള്ള പരിശോധനാ കേന്ദ്രത്തിനുമുന്നിലും രോഗികൾക്ക് പരീക്ഷണമാണ്.
രോഗികളുടെ ബാഹുല്യം ഒ.പി ഡോക്ടർക്കും പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും വരിയിലെ അവസാന രോഗിക്കും ചികിത്സ ഉറപ്പാക്കി മാത്രമേ ഒ.പി ഡോക്ടർ ആശുപത്രി വിടാറുള്ളൂ. എല്ലാ സംവിധാനമുണ്ടായിട്ടും ഇതിന്റെ ഗുണം ലഭിക്കാൻ രോഗികൾ നിന്നുനടുവൊടിക്കേണ്ട ഗതികേടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.