Posted On
date_range Updated On
date_range 13കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ഒമ്പതു വർഷം കഠിന തടവ്
കാസർകോട്: 13കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ഒമ്പതു വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. മാലോം ഗ്രാമം കായക്കുന്ന് മാത്യു ആന്റണി എന്ന അപ്പച്ചനെയാണ് (61)കാസർകോട് പോക്സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ് അനുഭവിക്കണം. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പിയായിരുന്ന എം.വി. സുകുമാരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.