Posted On
date_range Updated On
date_range 14കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും
കാഞ്ഞങ്ങാട്: 14 കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 16,000 പിഴയും ശിക്ഷ വിധിച്ച് കോടതി. കുശാൽ നഗറിലെ വിനോദ് കുമാറിനെ (52) ആണ് ശിക്ഷിച്ചത്.
2024 ഏപ്രിൽ 28ന് കുശാൽനഗറിൽ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ശിക്ഷ. ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്.
ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ ധർമരാജനാണ്. പ്രോസീക്യൂഷനു വേണ്ടി അഡ്വ.എ.ഗംഗാധരൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.