സ​ലിം

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 46 വർഷം കഠിനതടവ്

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 46 വർഷം കഠിന തടവും 62,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടുമാസം അധിക തടവിനും ശിക്ഷ വിധിച്ചു. 2022 ജൂൺ രണ്ടിന് സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ചു 14കാരിയെ സ്വന്തം മോട്ടോർസൈക്കിളിൽ കയറ്റിയ ശേഷം സ്കൂളിൽ വിടാതെ കുരങ്ങിനെ കാണിക്കാമെന്ന് പറഞ്ഞ് ആദൂർ ഭാഗത്ത്‌ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പുഞ്ചാവിയിൽ താമസിച്ചുവന്ന കർണാടക കുടക് സ്വദേശി പി.എ. സലിമി(36)നെയാണ് പോക്സോ ഉൾപ്പെടെ വകുപ്പു പ്രകാരം ഹോസ്ദുർഗ് സ്പെഷൽ കോടതി ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്.

വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇതേ കോടതിമുഖേന മരണം വരെ തടവുശിക്ഷ ലഭിച്ച് ജയിലിൽ കഴിയുകയാണ് പ്രതി. മേൽപറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടർ കെ. ദാമോദരനും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേൽപറമ്പ പൊലീസ് ഇൻസ്പെക്ടർ, നിലവിൽ ഡിവൈ.എസ്.പി ടി. ഉത്തംദാസ് ആണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Tags:    
News Summary - Minor Sexual Assault: Accused Gets 46 Years in Prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.