ജി.എച്ച്.എസ്.എസ് മംഗല്പാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി
നിർവഹിച്ചശേഷം എ.കെ.എം. അഷ്റഫ് എം.എല്‍.എ സംസാരിക്കുന്നു
കാസർകോട്: അധ്യയന വർഷം പിറക്കുമ്പോൾ ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം ഒരുങ്ങി. എല്ലാ കെട്ടിടങ്ങളും മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഒരു സ്കൂളിന് പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
ബേക്കല്‍ ജി.എഫ്.എച്ച്.എസ്.എസ്, മംഗല്പാടി ജി.എച്ച്.എസ്.എസ്, ബാര ജി.എച്ച്.എസ്.എസ്, ഷിറിയ ജി.വി.എച്ച്.എസ്.എസ്, കടമ്പാർ ജി.എച്ച്.എസ്, ചന്ദ്രഗിരി ജി.എച്ച്.എസ്.എസ്, അമ്പലത്തറ ജി.വി.എച്ച്.എസ്.എസ്, രാവണേശ്വരം ജി.എച്ച്.എസ്.എസ്, അടുക്കത്ത്ബയൽ ജി.യു.പി.എസ് എന്നീ സ്കൂളുകൾക്കാണ് കിഫ്ബി ഫണ്ടിൽ പുതിയ കെട്ടിടം ഒരുങ്ങിയത്. കൊടക്കാട് ഗവണ്മെന്റ് വെൽഫെയര്‍ യു.പി സ്കൂളിന് ശിലാസ്ഥാപനവും നിർവഹിച്ചു.
ബേക്കൽ സ്കൂളില്‍ നടന്ന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രഭാകരന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ ജെ.ബി. നിഷ സ്വാഗതവും സ്കൂള്‍ പ്രധാനധ്യാപിക വി. തങ്കമണി നന്ദിയും പറഞ്ഞു.
മംഗൽപാടിയിൽ എ.കെ.എം.അഷ്റഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജി.എച്ച്.എസ്.എസ് മംഗല്പാടി പ്രധാനാധ്യാപകൻ ഗോപാലകൃഷ്ണ നായ്ക്ക് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ആര്. രാധാകൃഷ്ണ നന്ദിയും പറഞ്ഞു.
ബാരയിൽ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.കെ. വിജയന്, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സൈനബ അബൂബക്കര്‍, സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷാസി തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകനായ എം. മുഹമ്മദ് അഷറഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജ നന്ദിയും പറഞ്ഞു.
ഷിറിയയിൽ എ.കെ.എം അഷ്റഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീകുമാര്‍ സ്വാഗതവും സ്കൂള്‍ ഹെഡ്മാസ്റ്റര് എച്ച്.എം. സിദീഖ് നന്ദിയും പറഞ്ഞു.
കടമ്പാറിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെമീന ടീച്ചര്‍, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര് ഷെട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. കമലാക്ഷി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നാരായണ, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, എം.പി.ടി.എ പ്രസിഡന്റ് സുഹറ കടമ്പാര്‍ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.ബി. സുനിത സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
ചന്ദ്രഗിരിയിൽ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പൽ എസ്. മാര്‍ജി സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ഉഷ നന്ദിയും പറഞ്ഞു.
അമ്പലത്തറയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് അനാച്ഛാദനം ചെയ്തു. ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ സ്കൂള്‍ പ്രിന്‍സിപ്പൽ കെ.വി. പ്രശാന്ത് സ്വാഗതവും പ്രധാനാധ്യാപിക എം. സതി നന്ദിയും പറഞ്ഞു. കരാറുകാരന് എ.വി.ശ്രീധരന് ഉപഹാരം നല്കി. തുടര്‍ന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
രാവണീശ്വരത്ത് ഇ. ചന്ദ്രശേഖരന് എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. പ്രിന്‍സിപ്പൽ കെ. ജയചന്ദ്രന് സ്വാഗതവും ഹെഡ് മിസ്ട്രസ് സി.കെ. സുനിതാ ദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.