വിദ്യാനഗറിൽ വൻ മയക്കുമരുന്ന് വേട്ട; യുവാക്കൾ അറസ്റ്റിൽ

കാ​സ​ർ​കോ​ട്​: വി​ദ്യാ​ന​ഗ​ർ പ​രി​ധി​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. മു​ട്ട​ത്തൊ​ടി ആ​തി​ഫ് മ​ൻ​സി​ലി​ൽ എ.​സി. മു​ഹ​മ്മ​ദ് അ​ൻ​ഷീ​ദ് (26), ചെ​ങ്ക​ള കു​രോ​ടി ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ (23) എ​ന്നി​വ​രെ​യാ​ണ് വി​ദ്യാ​ന​ഗ​ർ ഇ​ൻ​സ്പെ​ക്ട​ർ പി. ​സ​ഫ് വാ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 34.31 ഗ്രാം ​എം.​ഡി.​എം.​എ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ​ട്രോ​ളി​ങ്ങി​നി​ടെ റോ​ഡ​രി​കി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട കെ.​എ​ൽ 14 എ.​സി 8049 ന​മ്പ​ർ സ്വി​ഫ്റ്റ് കാ​ർ പ​രി​ശോ​ധി​ക്കാ​ൻ പൊ​ലീ​സ് അ​ടു​ത്തേ​ക്ക് ചെ​ന്ന​പ്പോ​ൾ കാ​റി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​വ് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം വാ​ഹ​നം ത​ട​യു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. കാ​റി​ന്റെ ഡാ​ഷ്ബോ​ർ​ഡി​ൽ​നി​ന്നും പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നു​മാ​യി മൂ​ന്നു പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

34.31 ഗ്രാം ​എം.​ഡി.​എം.​എ, ല​ഹ​രി​ക്ക​ട​ത്തി​നു​പ​യോ​ഗി​ച്ച സ്വി​ഫ്റ്റ് കാ​ർ, ര​ണ്ട് ഐ​ഫോ​ണു​ക​ൾ, വി​വി​ധ ബാ​ങ്ക് കാ​ർ​ഡു​ക​ൾ, 11,240 രൂ​പ​യും 30 യു.​എ.​ഇ ദി​ർ​ഹ​വും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ൾ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണോ​യെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ പി. ​സ​ഫ് വാ​ൻ, സി.​പി.​ഒ​മാ​രാ​യ സി. ​നി​ധീ​ഷ്, ബി​ജു, ജി​ല്ല ഡാ​ൻ​സാ​ഫ് സം​ഘ​വും പ​രി​ശോ​ധ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തു.

Tags:    
News Summary - Massive drug bust in Vidyanagar; Youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.