??? :????? ??????

പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി

കുമ്പള: ബന്തിയോട് അടുക്കയിൽ പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി. ജാർഖണ്ഡ് സ്വദേശിയും അടുക്കയിൽ താമസക്കാരനുമായ മുഹമ്മദ് അഹ്സം എന്നയാളുടെ മകൻ ഹുസൈൻ അൻസാരിയെയാണ് ഈ മാസം പതിനാലാം തീയ്യതി ഉച്ചയ്ക്ക് ഒരു മണി മുതൽ കാണാതായത്.

ഹിന്ദി, മക്ഹി ഭാഷകൾ സംസാരിക്കുന്ന കുട്ടിക്ക് അൽപം ബുദ്ധി വൈകല്യം ഉള്ളതായി പരാതിയിൽ പറയുന്നു. വെള്ള ട്രൗസറും നീല ഷർട്ടുമാണ് കാണാതാവുന്ന സമയത്ത് ധരിച്ചിരുന്നത്.  നീളൻ മുടി. ഇരു നിറം. ഏകദേശം 125 സെ.മീ. ഉയരമുള്ള കുട്ടിയുടെ കാൽപാദത്തിന് മുകളിലായി ഉണങ്ങിയ ഒരു മുറിവിന്റെ അടയാളമുണ്ട്.

Tags:    
News Summary - missing eleven year old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT