റംസൂണ
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ത്രീയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്നിലെ വാടകവീട്ടില്‍ താമസിക്കുന്ന എസ്. റംസൂണയെയാണ് (35) കാസര്‍കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. 9.021 ഗ്രാം എം.ഡി.എം.എ മയക്ക് മരുന്നാണ് വാടക വീട്ടില്‍നിന്ന് പിടികൂടിയത്.
എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ.വി. മുരളി, സിവില്‍ ഓഫിസര്‍മാരായ കെ. സതീശന്, വി.വി. ഷിജിത്ത്, വനിതാ ഓഫിസര്‍ എം.വി കൃഷ്ണപ്രിയ, ഡ്രൈവര്‍ ക്രിസ്റ്റിന് പി.എ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പി.എസ്. പൃഷി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 23 വരെ ഹൊസ്ദുര്‍ഗ് വനിതാ ജയിലില്‍ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.