മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ല്ല​ങ്കൈ എ.​എ​ൽ.​പി

സ്കൂ​ളി​ന​ടു​ത്തു​ള്ള സ​ർ​വി​സ് റോ​ഡ്

ക​ല്ല​ങ്കൈ സ​ർ​വി​സ് റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ആ​ശ​ങ്ക​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

മൊഗ്രാൽപുത്തൂർ: മണ്ണിടിച്ചിൽ തുടരുന്ന കല്ലങ്കൈ എ.എൽ.പി സ്കൂളിനടുത്തുള്ള ദേശീയപാത സർവിസ് റോഡിലൂടെയുള്ള യാത്ര ഭീതിയോടെയല്ലാതെ ചെയ്യാനാകില്ല. സ്കൂൾ ചുമരിനോട് ചേർന്ന് മണ്ണെടുത്തതുമൂലം മണ്ണിടിച്ചിൽ ഭീഷിതുടരുകയാണ്. ദേശീയപാത നിർമാണ കമ്പനി അധികൃതരും സ്കൂൾ മാനേജ്മെന്റും ഇതുവരെ കണ്ണ് തുറന്നിട്ടില്ല.

ഇതുവഴിയുള്ള വാഹനഗതാഗതത്തിനും യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഇപ്പോൾ സ്കൂൾ കെട്ടിടം. ദേശീയപാത നിർമാണ കമ്പനി അധികൃതരോട് മണ്ണിടിച്ചിൽ തുടരുന്ന ഭാഗത്ത് കോൺഗ്രീറ്റ് മതിൽകെട്ടി സംരക്ഷിക്കണമെന്ന് നേരത്തെ തന്നെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും ആവശ്യപ്പെട്ടിരുന്നതാണ്. സ്കൂളിൽ കെട്ടിടത്തിന് സമാനമായി മണ്ണുമാന്തിയാണ് ഇവിടെ സർവിസ് റോഡ് നിർമിച്ചത്. ഇത് കെട്ടിടത്തിനും സർവിസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണെന്നും സൂചിപ്പിച്ചതാണ്. ഈ ആവശ്യത്തോട് ദേശീയപാത നിർമാണ കമ്പനി അധികൃതർ മുഖം തിരിച്ചു. സ്കൂൾ കെട്ടിടം അൺഫിറ്റായി രേഖപ്പെടുത്തിയതിനാൽ ക്ലാസ് നടക്കുന്നില്ല എന്നതാണ് ഏക ആശ്വാസം.

സ്കൂൾ കെട്ടിടം മാനേജ്മെന്റിന്റെ കീഴിലായതിനാൽ പൊളിച്ചുമാറ്റാൻ അധികൃതർ തയാറല്ല. ഇടവേളകളിൽ കുട്ടികൾ കളിക്കുന്നതും വിശ്രമിക്കുന്നതുമൊക്കെ ഈ കെട്ടിടത്തിന് സമീപത്താണ്. മുന്നൂറിൽപരം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. വിഷയത്തിൽ ജില്ല ഭരണകൂടത്തിന്റെ ഇടപെടൽ വേണമെന്ന ആവശ്യമുയർന്നു.

Tags:    
News Summary - Landslide on Kallangai Service Road; Locals in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.