കാസർകോട്: കോവിഡ് കാല ഓട്ടത്തിൽ കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ സാമാന്യം ഭേദപ്പെട്ട കലക്ഷൻ. ലോക്ഡൗണിൽ ഇളവ് ലഭിച്ചശേഷം രണ്ടാഴ്ച പിന്നിടുേമ്പാഴാണ് ആശ്വാസകരമായ വിശേഷങ്ങൾ. കാസർകോട് മെയിൻ ഡിപ്പോയിൽനിന്ന് മാത്രം നാലുലക്ഷത്തിലധികമാണ് വരുമാനം. പ്രതിദിനം 51 ഷെഡ്യൂളുകളാണ് ഇവിടെനിന്ന് പ്രതിദിനം നടത്തുന്നത്. തിങ്കളാഴ്ച മുതൽ മൂന്ന് സർവിസുകൾ കൂടി അധികം നടത്തും.
ജില്ലയിൽ പലയിടത്തും കോവിഡ് കേസുകൾ കുറഞ്ഞതിനാൽ ബസുകളിൽ അത്യാവശ്യം യാത്രക്കാരുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചാണ് യാത്രയെന്നതിനാൽ പരാതികളൊന്നും ആരും ഉന്നയിച്ചിട്ടില്ല.
കോവിഡ് ഒന്നാംതരംഗത്തിനു മുമ്പ് 92 ഷെഡ്യൂളുകളാണ് കാസർകോട് മെയിൻ ഡിപ്പോയിൽനിന്ന് നടത്തിയിരുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ ലോക്ഡൗൺ വന്നശേഷം സർവിസ് പൂർണമായും നിലച്ചു. കോവിഡ് തീവ്രത കുറഞ്ഞശേഷം 55 സർവിസുകളുമായി വീണ്ടും തുടങ്ങി. ഏറക്കുറെ ഇത്രയും സർവിസുകളായി നിജപ്പെടുത്തിയശേഷമാണ് രണ്ടാംതരംഗമുണ്ടായതും വീണ്ടും സർവിസ് നിലച്ചതും. ജൂൺ ഒമ്പതിന് കോട്ടയത്തേക്ക് ദീർഘദൂര ബസ് സർവിസ് തുടങ്ങിയശേഷമാണ് ജില്ലക്കകത്തും കൂടുതൽ ബസുകൾ യാത്ര തുടങ്ങിയത്.
കാസർകോട് നിന്ന് കൂടുതൽ സർവിസും വരുമാനവും ലഭിക്കുന്ന റൂട്ടാണ് മംഗളൂരു സർവിസ്. ബസുകൾ തലപ്പാടി വരെ സർവിസ് നടത്തി തിരിച്ചുവരുകയാണ്. മംഗളൂരുവിേലക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ യാത്രക്കാർ വളരെ കുറവാണ്.
പുത്തൂർ- വിട്ടൽ റൂട്ടിൽ പെർള വരെയും സുള്ള്യ റൂട്ടിൽ പഞ്ചിക്കൽ വരെയുമാണ് സർവിസ് നടത്തുന്നത്. മംഗളൂരുവിലേക്ക് പ്രവേശനാനുമതി ലഭിച്ചാൽ വരുമാനത്തിൽ വലിയ വർധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.