കാസർകോട്: കാഞ്ഞങ്ങാട്-കാണിയൂർ പാതയുടെ സാധ്യത മങ്ങുന്നു. തലശ്ശേരി-മൈസൂരു പാതയുെട സർവേക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകിയേതാടെ, ജില്ലയുടെ സമഗ്ര വികസനത്തിനു സാധ്യത തെളിഞ്ഞ റെയിൽപാതയും നഷ്ടമാകുന്ന സാഹചര്യമാണ്.
ആകെ തുകയുടെ 50 ശതമാനം കേരള-കർണാടക സർക്കാറുകൾ വഹിക്കുേമ്പാൾ ബാക്കി 50 ശതമാനം കേന്ദ്ര സർക്കാർ വഹിക്കുന്നതാണ് പദ്ധതി. കർണാടക ചീഫ് സെക്രട്ടറിയിൽനിന്നും സമ്മതപത്രം വാങ്ങി കേന്ദ്രത്തിനു നൽകാൻ സംസ്ഥാന സർക്കാർ പരിശ്രമിക്കാത്തതാണ് പാത നഷ്ടപ്പെടാൻ കാരണമെന്ന് കാഞ്ഞങ്ങാട്-കാണിയൂർ പാത എന്ന ആശയം ഉയർത്തിക്കൊണ്ടുവന്ന േജാസ് കൊച്ചിക്കേുന്നേൽ പ്രതികരിച്ചു.
തലശ്ശേരി -മൈസൂരു പാത ഏറെ ശ്രമകരവും വനത്തിലൂടെയുള്ള റെയിൽപാത നിർമാണത്തിനെതിരെ ജനകീയ പ്രക്ഷോഭസമിതി സജീവവും ആയിരിക്കെ ഇൗ പാതക്കാണ് മുൻതൂക്കം. 7000 കോടി രൂപ ചെലവിൽ നിർമിക്കുന്ന തലശ്ശേരി–മെസൂരു പാത പത്ത് കിലോമീറ്റർ വനാന്തര തുരങ്കമാണ്. അതേസമയം, കേരള റെയിൽവേ വികസന കോർപറേഷെൻറ പട്ടികയിൽ പോലും കാഞ്ഞങ്ങാട്-കാണിയൂർ പാത ഉൾപ്പെട്ടിട്ടില്ല എന്നത് പാതയുടെ സാധ്യത തന്നെ ഇല്ലാതാക്കുകയാണ്. 1450 കോടി രൂപ മാത്രം ചെലവുള്ള 91 കിലോമീറ്റർ കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതക്ക് വനനഷ്ടവും ഇല്ല. ജനപന്തുണയുമുണ്ട്. ഏറ്റവും എളുപ്പത്തിൽ സാധ്യമായ പാത ഉപേക്ഷിച്ച് തലശ്ശേരി-മൈസൂരു പാത പരിഗണിക്കുന്നതിനു കണ്ണൂരിൽ നിന്നും രാഷ്ട്രീയ പിന്തുണ ഏറെയുണ്ട് എന്നാണ് സൂചന.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി. മുരളീധരൻ, കെ. സുധാകരൻ എം.പി എന്നിവരുടെ നിലപാടുകളെല്ലാം തലശ്ശേരിക്ക് ലഭിക്കുേമ്പാൾ കാസർകോട് ജില്ലയിൽനിന്നും രാജ്മോഹൻ ഉണ്ണിത്താൻ മാത്രമാണ് കാണിയൂർ പാതക്കുവേണ്ടി സമ്മർദം ചെലുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.