പനക്കൂൽ തറവാട് കളിയാട്ടം സമാപിച്ചു

കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ ക​ക്കാ​ട്ട് പ​ന​ക്കൂ​ൽ ത​റ​വാ​ട് എ​രി​ഞ്ഞി​ക്കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം ക​ളി​യാ​ട്ട ഉ​ത്സ​വം സ​മാ​പി​ച്ചു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ളി​യാ​ട്ട​ത്തി​ൽ ചെ​ണ്ട​മേ​ള​ത്തി​ന്റെ​യും ചി​ല​മ്പൊ​ലി നാ​ദ​ത്തി​ന്റെ​യും ഭ​ക്തി ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും അ​ക​മ്പ​ടി​യി​ൽ അ​ഞ്ച​ണ​ങ്ങ​ൻ ഭൂ​തം, ചെ​റി​യ ഭ​ഗ​വ​തി, അ​ച്ച​ൻ​തെ​യ്യം, പ​ള്ള​ക്ക​രു​വാ​ള​ൻ തെ​യ്യം, ര​ക്ത​ചാ​മു​ണ്ഡി, കു​രു​ട്ട് ചാ​മു​ണ്ഡി, പാ​ടാ​ർ കു​ള​ങ്ങ​ര ഭ​ഗ​വ​തി, ഭ​ണ്ഡ്യ​ങ്ങാ​ന​ത്ത് ഭ​ഗ​വ​തി, വി​ഷ്ണു മൂ​ർ​ത്തി, പ്ര​ധാ​ന തെ​യ്യ​മാ​യ എ​രി​ഞ്ഞി​ക്കാ​ൽ ഭ​ഗ​വ​തി, ഗു​ളി​ക​ൻ തു​ട​ങ്ങി​യ തെ​യ്യ​ങ്ങ​ൾ ഉ​റ​ഞ്ഞാ​ടി ഭ​ക്ത​ർ​ക്ക് മ​ഞ്ഞ​ൾ​ക്കു​റി പ്ര​സാ​ദം ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു. ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി താ​ല​പ്പൊ​ലി​യേ​ന്തി​യെ ബാ​ലി​ക​മാ​രു​ടെ​യും മു​ത്തു​ക്കു​ട​ക​ൾ ഏ​ന്തി​യ ബാ​ല്യ​ക്കാ​രു​ടെ​യും അ​ക​മ്പ​ടി​യി​ൽ എ​രി​ഞ്ഞി​ക്ക​ൽ ഭ​ഗ​വ​തി​യും വി​ഷ്ണു​മൂ​ർ​ത്തി​യും ഗു​ളി​ക​നും ചേ​ർ​ന്നു​ള്ള എ​ഴു​ന്ന​ള്ള​ത്ത് ന​ട​ന്നു.

ഉ​ത്സ​വ​ത്തി​ൽ ത​റ​വാ​ട്ട് അം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​വി​ധ ദേ​വ​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ചാ​ര​സ്ഥാ​നി​ക​ർ, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​റ​വാ​ട്ട് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - The Panakkool Tharavadu Kaliyattam has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.