കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കക്കോല്‍-വേട്ടറാടി റോഡ് തകർന്നനിലയിൽ

ടാറിങ് കഴിഞ്ഞ റോഡ് രണ്ടാം ദിവസം തകര്‍ന്നു

നീലേശ്വരം: ലക്ഷങ്ങള്‍ ചെലവഴിച്ച് ടാറിങ് നടത്തിയ റോഡ് രണ്ടാം ദിവസംതന്നെ തകര്‍ന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കക്കോല്‍-വേട്ടറാടി റോഡാണ് പണി പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളില്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞത്. റോഡ് നിര്‍മാണത്തില്‍ വ്യാപക അഴിമതി നടന്നതായും കരാറുകാരന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ആരോപിച്ച് നാട്ടുകാരും രാഷ്ട്രീയപ്രവര്‍ത്തകരും രംഗത്തെത്തി.

ഇത് ഗുരുതര അനാസ്ഥയാണെന്നും അടിയന്തര അന്വേഷണം നടത്തണമെന്നും കോണ്‍ട്രാക്ടര്‍ക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ മുഴുവന്‍ വര്‍ക്കുകളും വിജിലന്‍സ് അന്വേഷണവിധേയമാക്കണമെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - Road Surfaces Disintegrate Just Two Days After Tarring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.