ബളാൽ പഞ്ചായത്ത് നാലാം വാർഡിലെ പൊന്നുമുണ്ടയിൽ കാറ്റിൽ നിലംപതിച്ച വാഴകൾ
നീലേശ്വരം: കഴിഞ്ഞദിവസം വൈകീട്ടുണ്ടായ കനത്ത മഴയും കാറ്റും ഏറെപേർക്ക് ആശ്വാസം നൽകിയെങ്കിലും നെഞ്ച് തകർന്ന കുറച്ച് കർഷകരുണ്ട് ബളാൽ പഞ്ചായത്ത് നാലാം വാർഡിലെ പൊന്നുമുണ്ടയിൽ. കാറ്റിലും മഴയിലും നശിച്ചത് ഇവർ കൂട്ടായ പരിശ്രമത്തിൽ വിളയിച്ചെടുത്ത വാഴത്തോട്ടമാണ്.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ബളാൽ യൂനിറ്റിന്റെ കൂട്ടായ്മയിൽ സുരേഷ് മാലോത്തിന്റെ നേതൃത്വത്തിൽ ഒമ്പതോളം കർഷകരുടെ കൂട്ടായ്മയിൽ ലക്ഷങ്ങൾ മുടക്കി വിളയിച്ച കുലച്ച 650ഓളം വാഴകളാണ് കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞുതൂങ്ങിയത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാടുപിടിച്ച സ്ഥലം വെട്ടിത്തെളിയിച്ച് കൃഷിയോഗ്യമാക്കിയതിന് ചെലവായ തുക വേറെയും.
കുലച്ച് വിളവെടുപ്പിന് പാകമായ വാഴകളാണ് നിലംപൊത്തിയത്. കൃഷിനാശം സംഭവിച്ചതിന് സർക്കാറും പഞ്ചായത്തും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന പ്രതീക്ഷയിലാണ് ഈ കർഷക കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.