ശ്രീനിവാസ
കുമ്പള: യുവാവിനെ തലക്കടിച്ചുകൊന്ന കേസിൽ ഒരാൾ അറസ്റ്റിലായി. കുമ്പള നായിക്കാപ്പ് സ്വദേശി ശ്രീനിവാസാണ് (39) അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ച രണ്ടോടെ സീതാംഗോളി മദ്യ വിൽപനശാലക്ക് സമീപം ഒഴിഞ്ഞ കെട്ടിടത്തിന്റെ പിറകുവശത്തുനിന്നാണ് തലക്കടിയേറ്റ് മരിച്ചനിലയിൽ മുഗു ബാപ്പാലിപ്പൊനം സ്വദേശിയായ സഫായത്തിന്റെ (35) മൃതദേഹം നാട്ടുകാർ കണ്ടത്.
തുടർന്ന് കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിൽ തലേദിവസം ഒരാളുമായി സഫായത്ത് വാക്കേറ്റംനടത്തിയതായി കണ്ടെത്തി. പിന്നീട് ആളെ തിരിച്ചറിയുകയും പിടികൂടി ചോദ്യംചെയ്യുകയുമായിരുന്നു. തുടർന്നാണ് ഇയാൾ കൊലപാതകം സമ്മതിച്ചത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, സഫായത്തിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.