Posted On
date_range Updated On
date_range മല്ലികാർജുന ക്ഷേത്രഫണ്ടിൽ ക്രമക്കേട്; ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു
കാസർകോട്: മല്ലികാർജുന ക്ഷേത്രത്തിെൻറ ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്ര ജീവനക്കാരിയെ സസ്െപൻഡ് ചെയ്തു.പുതിയ ട്രസ്‌റ്റി ബോർഡ് നടത്തിയ പരിശോധനയിൽ 37,500 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സേവ അക്കൗണ്ട് ക്ലർക്ക് ജ്ഞാനലതക്കെതിരെയാണ് നടപടി.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാൻ എക്‌സിക്യൂട്ടിവ് ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എക്‌സിക്യൂട്ടിവ് ഓഫിസർ, ജ്ഞാനലതക്ക് അവധി നൽകി. അവധിയിൽ പോയ ജ്ഞാനലത കഴിഞ്ഞ ചൊവ്വാഴ്‌ച ജോലിയിൽ തിരികെ പ്രവേശിച്ചു. തിങ്കളാഴ്‌ച ചേർന്ന ട്രസ്‌റ്റി ബോർഡ് യോഗത്തിൽ നടപടിയെടുക്കാത്തതുസംബന്ധിച്ച് ചർച്ചയായി. ബോർഡ് അംഗങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജ്ഞാനലതയെ സസ്‌പെൻഡ് ചെയ്‌ത് എക്‌സിക്യൂട്ടിവ് ഓഫിസർ ഉത്തരവിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.