ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാത​െൻറ അശ്ലീല കമൻറുകൾ; ക്ലാസ് നിർത്തിവെച്ച് അധ്യാപകൻ

നീലേശ്വരം: സ്കൂളി‍െൻറ ഓൺലൈൻ ക്ലാസിൽ വിദേശത്തു നിന്നും അജ്ഞാതൻ നുഴഞ്ഞുകയറി. അശ്ലീല കമന്‍റുകൾ പോസ്​റ്റ്​ ചെയ്തതോടെ അധ്യാപകൻ ക്ലാസ് നിർത്തിവെച്ച് വിദ്യാർഥികളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. മടിക്കൈ ബങ്കളം കക്കാട് ഗവ. ഹൈസ്കൂളിലെ ഓൺലൈൻ ക്ലാസിനിടെയാണ് സംഭവം. +1 (404) 909 8695 എന്ന നമ്പറാണ് വിദേശത്തുനിന്നും, ഗൂഗ്​ൾ മീറ്റ് വഴിയുള്ള മൊബൈൽ ക്ലാസിൽ നുഴഞ്ഞുകയറിയത്.

ഈ വിദേശ നമ്പർ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറിയത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് അശ്ലീല കമന്‍റുകളും സംഭാഷണങ്ങളും വരാൻ തുടങ്ങിയത്. ഇതോടെയാണ് ക്ലാസിൽ പുറത്തുനിന്നുള്ള ആരോ നുഴഞ്ഞുകയറിയതായി വ്യക്തമായത്. സ്ഥിതി വഷളാകുന്ന ഘട്ടം എത്തിയപ്പോഴേക്കും ക്ലാസ് നിർത്തിവെച്ച് അധ്യാപകൻ കുട്ടികളോട് ലിങ്കിൽനിന്ന്​ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. മലയാളത്തിലും അറബിയിലുമാണ് അശ്ലീലം പറഞ്ഞതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഏതെങ്കിലും വിദ്യാർഥിയിൽ നിന്നായിരിക്കാം ലിങ്ക് ഷെയർ ചെയ്യപ്പെട്ടതെന്നാണ് സംശയിക്കുന്നത്.

സംഭവത്തെക്കുറിച്ച് സൈബർ സെല്ലിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകാനാണ് തീരുമാനം. വിദ്യാർഥികൾ ഒരുകാരണവശാലും ക്ലാസി‍െൻറ ലിങ്ക് പുറത്ത് ഷെയർ ചെയ്യരുതെന്നാണ് അധ്യാപകർ അഭ്യർഥിക്കുന്നത്. പല സ്കൂളുകളിലും ഇത്തരത്തിൽ അജ്ഞാതർ നുഴഞ്ഞു കയറുന്നുണ്ടെന്നും വിദ്യാർഥിനികളെ ഉൾപ്പെടെ വശത്താക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന പരാതികൾ ഉയരുന്നുണ്ട്. ഹെഡ്മാസ്​റ്റർ വിജയൻ നീലേശ്വരം പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Infiltrating an online class and making obscene comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.