കാസർകോട് ഗവ. കോളജിലെ 1987-89 പി.ഡി.സി മൂന്നാം ഗ്രൂപ് സി ബാച്ച് തിരുവക്കോളി
ചന്ദ്രാലയത്തിൽ ഒത്തുചേർന്നപ്പോൾ
പാലക്കുന്ന്: ടി.എം. ജേക്കബിന്റെ പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ‘എൽ’ ഇല്ലാത്ത എസ്.എസ്.സി പിന്നിട്ട് പി.ഡി.സിയിലെത്തിയ കാസർകോട് ഗവ. കോളജിലെ 1987-89 പി.ഡി.സി മൂന്നാം ഗ്രൂപ് സി ബാച്ച് തിരുവക്കോളി ചന്ദ്രാലയത്തിൽ ഒത്തുചേർന്നു. മൂന്നര പതിറ്റാണ്ടിനുമുമ്പ് പലവഴികളിൽ പിരിഞ്ഞുപോയവരും പരിചയം നഷ്ടപ്പെട്ടവരും വാട്സ്ആപ് ഗ്രൂപ് വഴിയാണ് സംഗമിച്ചത്. 90 പേരുണ്ടായിരുന്ന ബാച്ചിലെ പകുതിയോളംപേരെ മാത്രമേ ഒന്നിച്ചുചേർക്കാൻ പറ്റിയുള്ളൂ. കൂടുതൽ ക്ലാസ് മേറ്റുകളെ സംഘടിപ്പിച്ച് വീണ്ടും സംഗമിക്കാൻ തീരുമാനിച്ചു. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന സഹപാഠിക്ക് സാമ്പത്തികസഹായം നൽകാനും തീരുമാനിച്ചു. ചടങ്ങിൽ ഗ്രൂപ് അഡ്മിൻ രവീന്ദ്രൻ രാവണേശ്വരം അധ്യക്ഷത വഹിച്ചു. രാജേഷ് തിരുവക്കോളി ആമുഖപ്രസംഗം നടത്തി. കെ.ടി. നായർ ഭാവിപരിപാടികൾ വിശദീകരിച്ചു.
ജി. സുരേഷ് ബാബു, പി. വിശാലാക്ഷൻ, സി.കെ. അനിതകുമാരി, എൻ.കെ. പുരുഷോത്തമൻ, പി. ഉഷ നന്ദിനി, കെ. സൂര്യപ്രഭ, എ.പി. അബ്ദുൽമുനീർ, അബ്ദു ബെള്ളിപ്പാടി, സി. പവിത്രൻ, എം. സാവിത്രി, കെ. പ്രീതകുമാരി, ബി. ലളിത, ടി. അനിത, കെ. അനുപമ, എ. ഗീത, ബാലൻ, പ്രകാശ് റാവു, രാമകൃഷ്ണൻ, സാജിത, ബാലൻ ചെർകാപാറ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പി. കൃഷ്ണകുമാരി, സൂര്യപ്രഭ എന്നിവർ പ്രാർഥനഗാനം ആലപിച്ചു. രവീന്ദ്രൻ പാലക്കുന്ന് സ്വാഗതവും കെ.ടി. നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.