അനുഷയെ കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ വീട്ടിലെത്തി

അഭിനന്ദിക്കുന്നു

കാസർഗോഡ് ജില്ലയിൽനിന്ന് നാലുപേർ സിവിൽ സർവിസിൽ

കാ​സ​ർ​കോ​ട്: ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ നി​ന്നും നാ​ലു പേ​ർ സി​വി​ൽ സ​ർ​വി​സ്​ റാ​ങ്ക് പ​ട്ടി​ക​യി​ൽ. ഒ​ട​യം​ചാ​ൽ പ​ടി​മ​രു​തി​ലെ അ​നു​ഷ ആ​ർ. ച​ന്ദ്ര​ൻ (791), കാ​സ​ർ​കോ​ട് ബീ​ര​ന്ത് ബ​യ​ലി​ലെ ആ​ർ.​കെ. സൂ​ര​ജ് (843), ഉ​ദു​മ വ​ട​ക്കേ​പു​റ​ത്തെ രാ​ഹു​ൽ രാ​ഘ​വ​ൻ (714), നി​ലേ​ശ്വ​ര​ത്തെ കാ​ജ​ൽ രാ​ജു (956) എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽ നി​ന്നും റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്.

തൊഴിലാളി കുടുംബത്തിലേക്ക് റാങ്ക് തിളക്കവുമായി അനുഷ

കാ​ഞ്ഞ​ങ്ങാ​ട്: ത​യ്യ​ൽ തൊ​ഴി​ലാ​ളി​യും കൂ​ലി​ത്തൊ​ഴി​ലാ​ളി​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ൽ​നി​ന്നും തി​ള​ക്ക​മേ​റി​യ വി​ജ​യ​വു​മാ​യി ഒ​ട​യം​ചാ​ൽ ചെ​ന്ത​ള​ത്തെ അ​നു​ഷ ആ​ർ. ച​ന്ദ്ര​ൻ. 791ാം റാ​ങ്ക് നേ​ടി​യാ​ണ് അ​നു​ഷ സി​വി​ൽ സ​ർ​വി​സി​ന്റെ വ​ഴി​യി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യ​ത്. റാ​ങ്കി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​നു​ഷ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. റി​സ​ൽ​ട്ട് വി​വ​രം പൂ​ർ​ണ​മാ​യും കൈ​യിൽ കി​ട്ടി​യ​ശേ​ഷം ഭാ​വി കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നും ഈ ​മി​ടു​ക്കി അ​റി​യി​ച്ചു.

ചെ​ന്ത​ള​ത്തെ ത​യ്യ​ൽ തൊ​ഴി​ലാ​ളി രാ​മ​ച​ന്ദ്ര​ന്റെ​യും കൂ​ലി​ത്തൊ​ഴി​ലാ​ളി വ​ന​ജ​യു​ടെ​യും മ​ക​ളാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മാ​യ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ തി​ള​ങ്ങി​യ​ത്. ആ​ദ്യ​ത​വ​ണ എ​ഴു​തി​യെ​ങ്കി​ലും പ്രാ​ഥ​മി​ക ലി​സ്റ്റി​ൽ​പെ​ട്ടി​ല്ല. തു​ട​ർ​ന്നാ​ണ് വാ​ശി​യോ​ടെ പ​ഠി​ച്ച് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ജ​യം നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ചാ​ണ് പ​ഠി​ച്ച​ത്. പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വ് ക​ണ്ടെ​ത്താ​ൻ ബൈ​ജൂ​സ് ആ​പ്പി​ൽ അ​ധ്യാ​പി​ക​യു​ടെ ജോ​ലി​യും ചെ​യ്തു.

ര​ണ്ടു​വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ഠി​ക്കു​ക​യാ​ണ്‌. കോ​ടോ​ത്ത് ഡോ. ​അം​ബേ​ദ്ക​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഒ​ന്നു മു​ത​ൽ പ്ല​സ് ടു​വ​രെ പ​ഠി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മ​ൻ​സ് കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദ​വും പോ​ണ്ടി​ച്ചേ​രി കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യാ​ണ് അ​നു​ഷ സി​വി​ൽ സ​ർ​വി​സ് വ​ഴി​യി​ലേ​ക്ക് പോ​യ​ത്.

സ​ർ​വി​സ് അ​ലോ​ക്കേ​ഷ​ൻ വ​ന്നതി​നു​ശേ​ഷം മാ​ത്ര​മേ ഏ​തു സ​ർ​വി​സ് എ​ന്ന​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് അ​നു​ഷ പ​റ​ഞ്ഞു. സ​ഹോ​ദ​ര​ൻ അ​ഖി​ൽ ക​ന​റാ ബാ​ങ്ക് പൈ​വ​ളി​ഗെ ശാ​ഖ​യി​ൽ ഓ​ഫി​സ​റാ​ണ്. കോ​ടോം ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രീ​ജ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദ​ന​വു​മാ​യി വീ​ട്ടി​ലെ​ത്തി. 

ജോ​ലി​ക്കി​ടെ പ​രി​ശ്ര​മി​ച്ച് നേടി സൂ​ര​ജ്

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് ബീ​ര​ന്ത് ബ​യ​ൽ സ്വ​ദേ​ശി ആ​ർ.​കെ. സൂ​ര​ജ് 843ാം റാ​ങ്കോ​ടെ​യാ​ണ് സി​വി​ൽ സ​ർ​വി​സി​ൽ ക​യ​റി​യ​ത്. ക​ണ്ണൂ​ർ എ​ൻ​ജി​നീയ​റി​ങ് കോ​ള​ജി​ൽ​നി​ന്നും ബി.​ടെ​ക് നേ​ടി ബം​ഗ​ളൂരു​വി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സൂ​ര​ജ് ജോ​ലി​ക്കി​ടെ​യാ​ണ് സി​വി​ൽ സ​ർ​വി​സി​ന് ശ്ര​മി​ച്ച​ത്.


കാ​സ​ർ​കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ നി​ന്ന് ചെ​ക്കി​ങ് ഇ​ൻ​സ്‍പെ​ക്ട​റാ​യി വി​ര​മി​ച്ച കെ. ​രാ​മ​കൃ​ഷ്ണ​ന്റെ​യും ആ​സ്ട്ര​ൽ വാ​ച്ച​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന സ​ബി​ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി ഗീ​ത കാ​സ​ർ​കോ​ട് ടൗ​ൺ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​രി​യാ​ണ്.

നിശ്ചയദാർഢ്യത്തോടെ രാഹുൽ നേടിയത് മിന്നും ജയം

ഉദുമ: 714ാമത് റാങ്കുമായി ഉദുമ വടക്കുപുറത്തെ ശ്രീരാഗത്തിൽ രാഹുൽ രാഘവൻ സിവിൽ സർവിസിൽ ജില്ലയുടെ അഭിമാനമായി.

ഉദുമയിലെ റേഷൻകട ഉടമ എം. രാഘവന്റെയും ഉദുമ ഫാമിലി ഹെൽത്ത് സെന്റർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. ചിന്താമണിയുടെയും ഇളയ മകനാണ് രാഹുൽ. ഉദുമ ഗവ. എൽ.പി സ്കൂൾ, ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന്​ മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തുതന്നെ ഒരു സ്വകാര്യ സിവിൽ സർവിസ് കോച്ചിങ്​ സെന്ററിൽ അധ്യാപകനാണ് രാഹുൽ. കഴിഞ്ഞ നാലുതവണ ഇന്റർവ്യൂ വരെ എത്തിയിരുന്നെങ്കിൽ റാങ്ക് നേടാൻ രാഹുലിന് കഴിഞ്ഞില്ല.


ഇത്തവണ നിശ്ചയ ദാർഢ്യത്തോടെയുള്ള പഠനമാണ് രാഹുലിനെ സിവിൽ സർവിസ് റാങ്കിൽ എത്തിച്ചത്. അടുത്ത തവണയും ഊർജ്ജസ്വലമായി പഠനം നടത്തി ഐ.എ.എസ് നേടാനാണ് തീരുമാനമെന്ന് രാഹുൽ രാഘവൻ പറഞ്ഞു. സഹോദരി രചന രാഘവൻ ജില്ല ഇൻഡസ്ട്രീസ് സെന്ററിൽ റിസോഴ്സ് പേഴ്സനാണ്.

കാജൽ രാജു ഇടതുകൈയാൽ വീണ്ടും എഴുതിനേടി

നീ​ലേ​ശ്വ​രം: ജ​ന്മ​നാ വ​ല​തു​കൈ ഇ​ല്ലാ​തി​രു​ന്നി​ട്ടും ഇ​ച്ഛാ​ശ​ക്തി കൈ​വി​ടാ​തെ ഇ​ട​തു​കൈ​കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​തി നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര ക​ൺ​മ​ഷി വീ​ട്ടി​ലെ രാ​ജു - ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ കാ​ജ​ൽ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 956ാം റാ​ങ്ക് നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​മാ​യി എ​ഴു​തി​യ​പ്പോ​ൾ 910ാം റാ​ങ്ക് നേ​ടി​യെ​ങ്കി​ലും റാ​ങ്കി​ലെ ന​മ്പ​ർ ചു​രു​ക്കാ​ൻ വീ​ണ്ടും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ പ​രീ​ക്ഷ എ​ഴു​തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ല​ഖ്നോ​വി​ൽ റെ​യി​ൽ​വേ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​ണ്.

കാ​ജ​ൽ രാ​ജു

2014ൽ ​സി.​ബി.​എ​സ്.​ഇ പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി ഹോ​സ്ദു​ർ​ഗ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള​ള കൗ​ൺ​സ​ലി​ങ് ന​ട​ക്കു​ന്ന വേ​ള​യി​ൽ വ​ല​തു കൈ​പ്പ​ത്തി ഇ​ല്ലാ​ത്ത​തി​നാ​ൽ സ​യ​ൻ​സ് ഗ്രൂ​പ്പെ​ടു​ത്താ​ൽ ലാ​ബി​ലെ പ്ര​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന്റെ ബു​ദ്ധി​മു​ട്ട് അ​ധ്യാ​പ​ക​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചി​ൽ ചേ​രു​ക​യാ​യി​ര​ു​ന്നു.

സി​വി​ൽ സ​ർ​വി​സാ​ണ് ല​ക്ഷ്യ​മെ​ന്ന​റി​ഞ്ഞ അ​ധ്യാ​പ​ക​ർ കാ​ജ​ലി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി. പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷം ചെ​ന്നൈ ഐ.​ഐ.​ടി​യു​ടെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജിക്ക് എ​ട്ടാം റാ​ങ്കോ​ടെ പ്ര​വേ​ശ​നം നേ​ടി കോ​ഴ്‌​സ് പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് തി​രു​വ​ന്ത​പു​രം ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ൽ സി​വി​ൽ സ​ർ​വി​സ് പ​രി​ശീ​ല​നം നേ​ടി പ​രീ​ഷ​യി​ൽ 910ാം റാ​ങ്ക് നേ​ടി. ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​രം ഐ ​ലേ​ൺ അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.  

Tags:    
News Summary - Four people from Kasaragod district in civil service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.