കോട്ടച്ചേരി മത്സ്യമാർക്കറ്റിനു സമീപം തീപടർന്നപ്പോൾ
കാഞ്ഞങ്ങാട്: കോട്ടച്ചേരി നഗരസഭ മത്സ്യമാർക്കറ്റിനു സമീപം തീപിടിത്തം. തീ പടർന്ന് വ്യാപാര സ്ഥാപനത്തിന്റെ മുകൾ നിലയിലെ ഗോഡൗണിന് തീ പിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. മാർക്കറ്റിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിലും പുല്ലുകൾക്കും തീപിടിച്ച് പടരുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പടർന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. കാട്ടു ചെടികളുടെ ഉണങ്ങിയ വള്ളികളിലൂടെ തീ പടർന്നാണ് വ്യാപാര സമുച്ചയത്തിന് മുകളിലെ ഗോഡൗണിന് തീ പിടിച്ചത്. റെയിൽവേ സ്റ്റേഷൻ റോഡിലുള്ള കെ.ടി. ഇബ്രാഹീമിന്റെ കൂളിക്കാട് ട്രേഡേഴ്സിന്റെ ഗോഡൗണിനായിരുന്നു തീ പിടിച്ചത്. പൈപ്പുകൾ ഉൾപ്പെടെ കത്തി. ലക്ഷംരൂപ നഷ്ടമുണ്ട്.
മാർക്കറ്റ് പരിസരത്ത് പടർന്നുപിടിച്ച തീ അഗ്നിരക്ഷാസേനയും സമീപവാസികളും ചേർന്ന് തീയണക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീ അണച്ചതിനുശേഷമാണ് കെട്ടിടത്തിന് മുകളിൽ നിന്നും തീയും പുകയും സമീപവാസികൾ ശ്രദ്ധിക്കുന്നത്. അവധി ദിവസമായതിനാൽ കട പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാനായില്ല. ഒടുവിൽ കടക്കു മുകളിൽ കയറി ഗ്ലാസ് തകർത്താണ് അഗ്നിരക്ഷപ്രവർത്തകർ കടക്കുള്ളിൽ കടന്ന് തീ നിയന്ത്രണവിധേയമാക്കിയത്. പെയിൻറിന് തീപിടിക്കും മുമ്പ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചത് വൻ ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.