മൊഗ്രാലിൽ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും രൂക്ഷം

മൊഗ്രാൽ: മൊഗ്രാൽ ടൗൺ, നാങ്കി, കൊപ്പളം ഭാഗങ്ങളിൽരൂക്ഷമായ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും.കൊടുംചൂട് അനുഭവപ്പെടുന്ന സന്ദർഭത്തിൽ പ്രദേശങ്ങളിലെ രാത്രികാലങ്ങളിൽ നിരന്തരമായുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിയിൽ കൈകുഞ്ഞുങ്ങളും വയോധികരും രോഗികളുമടക്കം ഏറെ പ്രയാസപ്പെടുകയാണെന്ന് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പ്രവർത്തകർ കുമ്പള കെ.എസ്‌.ഇ.ബി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുബിലാസിന് നൽകിയപരാതിയിൽ പറഞ്ഞു.വോൾട്ടേജ് ക്ഷാമം മൂലം ഫാനുകൾ, എ.സികൾ എന്നിവ പ്രവർത്തിക്കുന്നില്ല. ഇതുമൂലം കുഞ്ഞുങ്ങൾക്കും വയോധികർക്കും ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.ഇവർക്ക് നേരം പുലരുവോളം കാവലിരിക്കേണ്ട അവസ്ഥയാണുള്ളത്....

മൊഗ്രാൽ: മൊഗ്രാൽ ടൗൺ, നാങ്കി, കൊപ്പളം ഭാഗങ്ങളിൽരൂക്ഷമായ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും.കൊടുംചൂട് അനുഭവപ്പെടുന്ന സന്ദർഭത്തിൽ പ്രദേശങ്ങളിലെ രാത്രികാലങ്ങളിൽ നിരന്തരമായുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിയിൽ കൈകുഞ്ഞുങ്ങളും വയോധികരും രോഗികളുമടക്കം ഏറെ പ്രയാസപ്പെടുകയാണെന്ന് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പ്രവർത്തകർ കുമ്പള കെ.എസ്‌.ഇ.ബി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുബിലാസിന് നൽകിയപരാതിയിൽ പറഞ്ഞു.

വോൾട്ടേജ് ക്ഷാമം മൂലം ഫാനുകൾ, എ.സികൾ എന്നിവ പ്രവർത്തിക്കുന്നില്ല. ഇതുമൂലം കുഞ്ഞുങ്ങൾക്കും വയോധികർക്കും ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.ഇവർക്ക് നേരം പുലരുവോളം കാവലിരിക്കേണ്ട അവസ്ഥയാണുള്ളത്. കുടിവെള്ള തടസ്സവും നേരിടുന്നുണ്ട്. അടിയന്തിര നടപടി വേണമെന്ന് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പരാതിയിൽ ആവശ്യപ്പെട്ടു.മൊഗ്രാൽ നാങ്കി പ്രദേശത്ത് നിലവിൽ ട്രാൻസ്‌ഫോർമർ ഇല്ലാത്തത് കാരണം രൂക്ഷമായ വോൾടേജ് ക്ഷാമവുമുണ്ട്.

പുതിയൊരു ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, ഗ്രീൻസ്റ്റാർ മൊഗ്രാൽ പ്രസിഡന്റ് മക്ദൂം, കെ.വി. യൂസഫ്, റഹ്‌മാൻ ആരിക്കാടി, എം.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ഗ്രീൻസ്റ്റാർ മൊഗ്രാൽ യൂനിറ്റ് രക്ഷാധികാരി എം.ജി.എ റഹ്‌മാൻ, ഗ്രീൻസ്റ്റാർ മൊഗ്രാൽ ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് കോട്ട, ട്രഷറർ മുജീബ് പേരാൽ, ജംഷീദ് മൊഗ്രാൽ, ഫാറൂഖ് എന്നിവർ കെ.എസ്.ഇ.ബി ഓഫിസിലെത്തി പരാതി നൽകി.

Tags:    
News Summary - Power outages and voltage shortages are severe in Mogral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.