വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ ന​ട​ത്തി​യ ചൂ​ട്ടു​മാ​ർ​ച്ച്

വൈദ്യുതി പ്രതിസന്ധി: ഡി.വൈ.എഫ്.ഐ ചൂട്ടുമാർച്ച്

കാഞ്ഞങ്ങാട്: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലേക്ക് ചൂട്ടുമാർച്ച് നടത്തി.

ഓലച്ചൂട്ടും കൈകളിലേന്തി പുതിയ കോട്ടയിൽനിന്ന് ആരംഭിച്ച മാർച്ച് വൈദ്യുതി ഓഫിസിനുമുന്നിൽ പ്രതിഷേധത്തോടെ സമാപിച്ചു. ജില്ല ട്രഷർ കെ.ആർ. അനിഷേധ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി.വി. ആദർശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോ. സെക്രട്ടറി ഡോ. സിദ്ധാർഥ് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Power Crisis: DYFI Torchlight March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.