ബീച്ച് പാർക്ക് സ്ഥലം നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, സെക്രട്ടറി
പി.എ. ജസ്റ്റിന്, എൻജിനീയര്‍ എൻ.ഡി. ദിലീഷ് എന്നിവർ സന്ദര്‍ശിക്കുന്നു
കാസർകോട്: വിനോദ സഞ്ചാരികളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നെല്ലിക്കുന്ന് ബീച്ചിൽ കാസർകോട് നഗരസഭ ബീച്ച് പാർക്ക് നിർമിക്കുമെന്ന് ചെയര്മാന് അബ്ബാസ് ബീഗം പറഞ്ഞു. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് എതിർവശമാണ് ബീച്ച് പാർക്ക് നിർമിക്കുന്നത്. 1.75 കോടി രൂപ ബീച്ച് പാര്‍ക്ക് പദ്ധതിക്കായി കേന്ദ്ര അനുമതി ലഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത പദ്ധതിയാണിത്.
പാര്‍ക്കില്‍ കഫേ, പ്ലേ ഏരിയ, പാത്ത് വേ, പാര്‍ക്കിങ് ഏരിയ, ടോയ്ലറ്റ് ബ്ലോക്ക്, സെല്‍ഫി പോയന്റ്, സോളാര്‍ ലൈറ്റുകള്‍, പ്രത്യേക ഷേഡഡ് ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒരുക്കും. 4.5 കിലോമീറ്ററോളം വളവുകളില്ലാത്ത നെല്ലിക്കുന്ന് കടൽതീരം പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചെയര്മാന് അബ്ബാസ് ബീഗം പറഞ്ഞു.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും. ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കും. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി വിവിധ ബീച്ച് ഗെയിംസുകള്‍, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍ തുടങ്ങിയവ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, സെക്രട്ടറി പി.എ. ജസ്റ്റിന്, മുനിസിപ്പല്‍ എൻജിനീയര്‍ എൻ.ഡി. ദിലീഷ് തുടങ്ങിയവർ പദ്ധതി സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.