അപകടത്തിനിടയാക്കിയ ടാങ്കർ ലോറി റോഡിൽ നിർത്തിയിട്ട നിലയിൽ
കാഞ്ഞങ്ങാട്: വ്യാഴാഴ്ച രാത്രി ടാങ്കറിനു പിന്നിൽ സ്കൂട്ടറിടിച്ച് പെരിയ ആയംപാറയിലെ അനൂപ് മരിച്ചത് അനാസ്ഥ മൂലമാണെന്ന് നാട്ടുകാർ. രാത്രി ഒമ്പതു മണിയോടെ പെരിയ ബസാർ, ആയംപാറ റോഡിലാണ് അപകടം. ആയംപാറ റോഡിലെ കോൺക്രീറ്റ് ജോലിക്കാവശ്യമായ വെള്ളമെത്തിക്കുന്ന ടാങ്കർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അനൂപ് മരിച്ചത്.
യന്ത്രത്തകരാർമൂലം ടാങ്കർ ലോറി വ്യാഴാഴ്ച രാവിലെ മുതൽ നടുറോഡിൽ നിർത്തിയിട്ടതായിരുന്നു. രാത്രിയിലും ടാങ്കർ റോഡരികിലേക്ക് മാറ്റാൻ ബന്ധപ്പെട്ടവർ തയാറായതുമില്ല. റോഡിൽ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അപകടത്തിൽ പരിക്കേറ്റ് മാവുങ്കാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിൻറിങ് തൊഴിലാളിയായ അനൂപ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.