കാസർകോട്: ലജ്നത്തുൽ ഇഫ്താർ സംഘം 13 വർഷം മുമ്പ് തുടങ്ങിയ നോമ്പുതുറയാണിത്. നെല്ലിക്കുന്ന് മുഹ്യിദ്ദീൻ ജുമാമസ്ജിദിലും തങ്ങൾ ഉപ്പാപ്പ മഖാം സിയാറത്തിനും റമദാനിൽ എത്തുന്നവർക്ക് ഈ നോമ്പുതുറ വലിയ അനുഗ്രഹമാണ്. കോവിഡ് മഹാമാരിയിൽ രണ്ട് വർഷം നിലച്ചുപോയ നോമ്പുതുറ ഇത്തവണ പുനരാരംഭിച്ചു. റമദാൻ ഒന്നിന്‍റെ നോമ്പുതുറ ഖതീബ് ജി.എസ്. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നാട്ടുകാരും വിദേശത്ത് ജോലി ചെയ്യുന്ന നാട്ടിലെ യുവാക്കളുമാണ് സാമ്പത്തികസഹായം നൽകുന്നത്. ഇക്ബാൽ നെല്ലിക്കുന്ന്, എ.എം. ഹനീഫ, നിയാസ് പൂരണം, ഹാരിസ് കട്ടപ്പണി, പി.എ. ഹനീഫ, ഇസ്ഹാക്ക്, ശരീഫ് എന്നിവർ നേതൃത്വം നൽകുന്നു. ifthar നെല്ലിക്കുന്ന് ലജ്നത്തുൽ ഇഫ്താർ സംഘം നടത്തിയ നോമ്പുതുറയിൽനിന്ന് റമദാൻ പ്രഭാഷണം കോട്ടപ്പള്ളിയിൽ കാസർകോട്: എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി കോട്ടപ്പള്ളിയിൽ ഏപ്രിൽ ഒമ്പത്, 10, 11 തീയതികളിൽ നടത്തുന്ന റമദാൻ പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം പ്രവാസി വ്യവസായപ്രമുഖൻ ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി കാടങ്കോട് സ്വാഗതസംഘം കമ്മിറ്റി ട്രഷറർ വി.കെ. ഇബ്രാഹീം ഹാജിക്ക് നൽകി നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് സുബൈർ ദാരിമി അൽ ഖാസിമി പടന്ന, ജില്ല ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, സ്വാഗതസംഘം ചെയർമാൻ സലാം ഹാജി കാടങ്കോട്, യാസിർ വാഫി കോട്ടപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.