ഉദുമയിലെ രണ്ടു പ്രവൃത്തികള്‍ക്ക് 2.67 കോടി

കാസർകോട്: ഉദുമ മണ്ഡലത്തിലെ രണ്ടു പ്രവൃത്തികൾക്കായി 2.67 കോടി അനുവദിച്ചു. ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് 1.44 കോടിയും ജി.യു.പിഎസ് കാനത്തൂരിന് 1.23 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കാലപ്പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് കിഫ്ബി പദ്ധതിയില്‍ 10 കോടി ചെലവില്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ബ്ലോക്ക് അടക്കം നബാര്‍ഡ് പദ്ധതിയില്‍ പണിത പുതിയ ഇരുനില കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഈ കെട്ടിടത്തില്‍ ഒ.പി ബ്ലോക്ക് അടക്കം പ്രവര്‍ത്തന സജ്ജമാക്കുന്നതിനും പുതിയ ട്രാന്‍സ്‌ഫോര്‍മര്‍, വൈദ്യുതി കണക്ഷന്‍, പുതിയ ടോയ്​ലറ്റ് ബ്ലോക്ക് എന്നിവക്കു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുകയെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. മൂന്നു നിലകളിലായി അഞ്ച് സ്മാര്‍ട്ട് ക്ലാസ് റൂം പണിയുന്നതിനാണ് ജി.യു.പി.എസ് കാനത്തൂരിന് തുക അനുവദിച്ചത്. ഇതോടൊപ്പം എട്ട് ശുചിമുറി, മൂന്ന് സ്റ്റോര്‍ മുറി എന്നിവയും നിര്‍മിക്കും. കാലപ്പഴക്കം ചെന്ന ഓടിട്ട പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.