നീലേശ്വരം: ഈസ്റ്റ്-എളേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ചിറ്റാരിക്കാൽ, നല്ലോംപുഴ, കടുമേനി, മണ്ഡപം എന്നീ പ്രദേശങ്ങളിലെ ബേക്കറികൾ, കൂൾബാറുകൾ, ചിക്കൻ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഞ്ചായത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നവർ എത്രയും പെട്ടെന്ന് തന്നെ ലൈസൻസ് എടുക്കേണ്ടതും കാലാവധി കഴിഞ്ഞവർ പുതുക്കേണ്ടതുമാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. ശ്രീനിവാസൻ അറിയിച്ചു. പഞ്ചായത്ത് ജീവനക്കാരൻ ഷിജൊ ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാജു സെബാസ്റ്റ്യൻ, ജോഷിൽ, രമ്യ, എയ്ഞ്ചൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.