കുടുംബശ്രീ: എൻെറ തൊഴില്‍ എൻെറ അഭിമാനം സര്‍വേ ഇന്നു മുതല്‍ കാസർകോട്: 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് കേരള നോളജ് എക്കണോമി മിഷന്‍, കുടുംബശ്രീ, കില, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ സര്‍വേ ഞായറാഴ്ച ആരംഭിക്കും. മേയ് എട്ടു മുതല്‍ 15 വരെ കേരളത്തിലെ മുഴുവന്‍ വീടുകളിലും 18 വയസ്സ് മുതല്‍ 59 വയസ്സ് വരെയുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരില്‍ തൊഴില്‍ നേടാന്‍ സന്നദ്ധരാകുന്നവരുടെ വിവരങ്ങള്‍ ജാലകം മൊബൈല്‍ ആപ് വഴി ശേഖരിക്കും. ഇതോടൊപ്പം തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ദാതാക്കളുമായി സംവദിക്കാന്‍ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം അഥവ ഡി.ഡബ്ല്യൂ.എം.എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുകയും ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും. ജാലകം ആപ് വഴി സര്‍വേ നടത്തുന്നതിനായി വാര്‍ഡുകളില്‍ എന്യൂമറേറ്റര്‍മാരെയും പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ കമ്യൂണിറ്റി അംബാസഡര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കിലയുടെ സഹകരണത്തോടെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയതായി കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.