കാസർകോട്: പി.എസ്.സി 2022 ജനുവരി വിജ്ഞാപന പ്രകാരം നടത്തുന്ന വകുപ്പുതല ഒ.എം.ആര്‍ പരീക്ഷകളില്‍ മേയ് മൂന്നിന് നിശ്ചയിച്ച പരീക്ഷ മേയ് ഒമ്പതിന് (ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാലു വരെ) നടക്കും. പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. വൈദ്യുതി മുടങ്ങും കാസർകോട്: കെ ഫോണ്‍ പ്രവൃത്തിയുടെ ഭാഗമായി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് 220 കെ.വി ഓര്‍ക്കാട്ടേരി - കാഞ്ഞിരോട്, 110 കെ.വി കക്കയം - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യേണ്ടതിനാല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. പവര്‍ ടില്ലര്‍ വിതരണം മഞ്ചേശ്വരം: ബ്ലോക്ക് പഞ്ചായത്തില്‍ തെരഞ്ഞെടുത്ത എട്ട് പാടശേഖര സമിതികള്‍ക്ക് പവര്‍ ടില്ലര്‍ വിതരണം ചെയ്തു. 15,46,192 ലക്ഷം രൂപ ചെലവിട്ട് ബ്ലോക്ക് പഞ്ചായത്താണ് പവർ ടില്ലർ വാങ്ങിയത്. അസി.ഡയറക്ടര്‍ ഓഫ് അഗ്രികള്‍ചര്‍ ഓഫിസാണ് പദ്ധതി നിര്‍വഹണം നടത്തിയത്. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന ടീച്ചര്‍ നിര്‍വഹിച്ചു. പാടശേഖര സമിതി കണ്‍വീനര്‍മാര്‍ പവര്‍ ടില്ലര്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്‍റ് പി.കെ. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ. സുന്ദര, അസി.ഡയറക്ടര്‍ ആര്‍ജിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഷംസീന, വികസന കാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ സരോജ ബല്ലാല്‍, ക്ഷേമ കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുത്ത എട്ട് പാടശേഖര സമിതികള്‍ക്ക് പവര്‍ ടില്ലര്‍ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.