എംബ്രോയ്‌ഡറിയിലെ സാധ്യതകളുമായി ശ്രീലക്ഷ്മി

ചെറുവത്തൂർ: എംബ്രോയ്‌ഡറിയുടെ പുതിയ സാധ്യതകളുമായി മാതൃകയാവുകയാണ് ശ്രീലക്ഷ്മി. എംബ്രോയ്‌ഡറി ഹൂപ് എന്ന പുതിയകാല അലങ്കാര വസ്തുവി‍ൻെറ വ്യത്യസ്തങ്ങളായ നിരവധി മാതൃകകളാണ് പിലിക്കോട് ഏച്ചിക്കൊവ്വലിലെ ശ്രീലക്ഷ്മി അവതരിപ്പിക്കുന്നത്. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും, എംബ്രോയ്‌ഡറി, പെയിന്‍റിങ്​, പപ്പട്രി തുടങ്ങിയവയുടെ സംയുക്തമാണ് ഹൂപ്പിനായി ഉപയോഗിക്കുന്നത്. അത് ബന്ധുക്കൾക്കും കൂട്ടുകാർക്കും മറ്റും സമ്മാനിക്കുകയും ചെയ്തു. കൂടുതൽ പ്രോത്സാഹനങ്ങൾ കിട്ടിയപ്പോൾ ത്രെഡ് സ്റ്റോറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ സമൂഹത്തിലേക്ക് എത്തിക്കുകയും പിന്നീട് നിരവധി ആവശ്യക്കാർ എത്തുകയുമായിരുന്നു. വിവാഹം, വാർഷികം, പിറന്നാൾ, മറ്റ് വിശേഷദിവസങ്ങളിലേക്കുള്ള എംബ്രോയ്‌ഡറി ഹൂപിന് ഇന്ന് ആവശ്യക്കാർ ഏറെയാണ്. കണ്ണൂർ സർവകലാശാല കലോത്സവത്തിന് എംബ്രോയ്‌ഡറിക്ക് ഒന്നാം സമ്മാനം നേടിയത് ശ്രീലക്ഷ്മിയുടെ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നു. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ​്​ സയൻസ് കോളജിൽ ഒന്നാം വർഷ ഫിസിക്സ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. പടം :ശ്രീലക്ഷ്മി എംബ്രോയിഡറി ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.