കാസർകോട്: സര്‍ക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലനത്തിന് ജില്ലയില്‍ തുടക്കം. ജി.എച്ച്.എസ്.എസ് കക്കാട്ട് സ്കൂളില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടി ആരംഭിച്ചു. ജി.എച്ച്.എസ്.എസ് കക്കാട്ട് യൂനിറ്റിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍, പി.വി. ഭവ്യ, എം. മായ, വി. തൃതീയ എന്നിവരും കൈറ്റ് മാസ്റ്റര്‍രായ കെ. സന്തോഷ്, സി. ഷീല എന്നിവർ ജില്ലയിലെ ആദ്യ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൈറ്റ് ജില്ല കോഓഡിനേറ്റര്‍ എം.പി. രാജേഷ്, െട്രയിനര്‍ കോഓര്‍ഡിനേറ്റര്‍ കെ. ശങ്കരന്‍, െട്രയിനര്‍ കെ.വി. മനോജ്, സി. വരുണ്‍, ജി.എച്ച്.എസ്.എസ് കക്കാട്ട് പ്രഥമാധ്യാപകന്‍ പി. വിജയന്‍, പി.ടി.എ പ്രസിഡന്റ് കെ.വി. മധു എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ ഈ വര്‍ഷം 20000 അമ്മമാര്‍ക്കാണ് പരിശീലനം നല്‍കുക. cyber training ജി.എച്ച്.എസ്.എസ് കക്കാട്ട് സ്കൂളില്‍ തുടങ്ങിയ അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലന പരിപാടിയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.