കാസർകോട്: ഗവ. കോൺട്രാക്ടേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവൃത്തി നിർത്തിവെച്ച് നടത്തുന്ന സൂചന പണിമുടക്കിന് പിന്തുണയുമായി ഗവ. കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപനസമിതി ജില്ല കമ്മിറ്റി പി.ഡബ്ല്യു.ഡി ഓഫിസ് പരിസരത്ത് കൂട്ട ഉപവാസവും പ്രകടനവും നടത്തി. യൂത്ത് വിങ് ഏകോപനസമിതിയുടെ പ്രഥമ പ്രസിഡൻറ് ടി.കെ. നസീർ ഉദ്ഘാടനം ചെയ്തു. ജാസിർ ചെങ്കള അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻ കുട്ടി ഹാജി, ശാഫി ഹാജി, കെ. രാജീവൻ, സി.എ.അബ്ദുല്ല കുഞ്ഞി ഹാജി, എം.എ. നാസർ, മാർക്ക് മുഹമ്മദ്, മൊയ്തീൻ ചാപ്പാടി, നിസാർ കല്ലട്ര, ശരീഫ് ബോസ്, കബീർ ഉഗ്രണി, സുനൈഫ് എം.എ.എച്ച്, ബഷീർ ചേറൂർ എന്നിവർ സംസാരിച്ചു. റസാക് ബെദിര സ്വാഗതവും സിറാജ് മുടമ്പായൽ നന്ദിയും പറഞ്ഞു. gov. contractors ഗവ. കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപനസമിതി പി.ഡബ്ല്യു.ഡി ഓഫിസിനുമുന്നിൽ നടത്തിയ ഉപവാസം ടി.കെ. നസീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.