കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ക്കട കുത്തിത്തുറന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു. വിദ്യാനഗര്‍ ഗവ. കോളജിനു മുന്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ വിൽപന നടത്തുന്ന കടയിലാണ് കവര്‍ച്ച നടന്നത്. ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുൽ ഹമീദിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മേയ് രണ്ടിനാണ് കട അടച്ചത്. പെരുന്നാള്‍ അവധി കഴിഞ്ഞ് ബുധനാഴ്ച തുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ ഷട്ടര്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. മേശവലിപ്പില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയതെന്ന് പരാതിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.