മഞ്ചേശ്വരത്ത് ആശങ്കയറുത്ത് യു.ഡി.എഫ്

കാ​സ​ർ​കോ​ട്: നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വ്യാ​ഴാ​ഴ്ച ജ​നം വി​ധി​യെ​ഴു​തി​യ​തോ​ടെ മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ആ​ശ​ങ്ക​ക്ക് ഇ​ട​യി​ല്ലാ​ത്ത​വി​ധം ഉ​റ​പ്പി​ച്ച​താ​യി സൂ​ച​ന​ക​ൾ. ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ളി​ലെ ക​ന​ത്ത പോ​ളി​ങ്ങും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ലെ വി​ജ​യ​വും വി​ല​യി​രു​ത്തു​മ്പോ​ൾ മ​ഞ്ചേ​ശ്വ​ര​ത്തെ സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫി​ൽ ആ​ശ​ങ്ക ഒ​ഴി​യു​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ഉ​യ​ർ​ന്ന പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 77.93 ശ​ത​മാ​ന​മാ​യി​രു​ന്ന പോ​ളി​ങ് ഇ​ത്ത​വ​ണ 3.11 ശ​ത​മാ​നം വ​ർ​ധി​ച്ച് 81.04 ശ​ത​മാ​ന​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി 12,000 വോ​ട്ടു​ക​ൾ ചേ​ർ​ത്തി​രു​ന്ന​താ​യി യു.​ഡി.​എ​ഫ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. വ​ർ​ധി​ച്ച വോ​ട്ടു​ക​ളി​ൽ 75 ശ​ത​മാ​നം യു.​ഡി.​എ​ഫി​ന്റെ​താ​കു​മ്പോ​ൾ എ​സ്.​ഐ.​ആ​ർ പ്ര​കാ​രം ത​ള്ളി​യ വോ​ട്ടു​ക​ളി​ൽ 25 ശ​ത​മാ​നം മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫി​ന്റെ​ത്. ത​ള്ളി​യ​തി​ലും ചേ​ർ​ത്ത​തി​ലും യു.​ഡി.​എ​ഫി​ന്റെ പ​ങ്ക് മാ​റ്റി​നി​ർ​ത്തി​യാ​ൽ ബാ​ക്കി​വ​രു​ന്ന വോ​ട്ടു​ക​ൾ ബി.​ജെ.​പി-​എ​ൽ.​ഡി.​എ​ഫ് മു​ന്ന​ണി​ക​ളി​ലാ​യി വി​ഭ​ജി​ക്ക​പ്പെ​ടു​ന്നു.

ഈ ​ക​ണ​ക്കു​ക​ൾ ശ​രി​വെ​ച്ചാ​ൽ യു.​ഡി.​എ​ഫ് 5000 വോ​ട്ടി​ന് മു​ക​ളി​ൽ വി​ജ​യം കൈ​വ​രി​ക്കും. ബി.​ജെ.​പി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് പ്ര​ചാ​ര​ണ​ത്തി​ലും പോ​ളി​ങ് ദി​ന​ത്തി​ലും പ്ര​ക​ട​മാ​യി​രു​ന്നു. ബി.​ജെ.​പി ഇ​ത്ത​വ​ണ കൊ​ട്ടി​ക്ക​ലാ​ശം ത​ന്നെ തീ​രു​മാ​നി​ച്ചി​ട​ത്തു​നി​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് പൊ​തു​വി​ൽ മ​ഞ്ചേ​ശ്വ​ര​ത്തു​ണ്ടാ​യ​ത്. ബി.​ജെ.​പി ല​ക്ഷ്യ​മി​ടു​ന്ന ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ന്റെ വോ​ട്ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ എ​സ്.​ഐ.​ആ​റി​ൽ ത​ള്ളി​യ​ത്. ഇ​ട​തു​പ​ക്ഷ വോ​ട്ടു​ബാ​ങ്കു​ക​ളി​ൽ ഇ​ട​പെ​ട്ട് ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ന​ട​ത്തി​യെ​ങ്കി​ലും ല​ക്ഷ്യം​ക​ണ്ടി​ല്ല.

2016ലും 2021​ലും ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് യു.​ഡി.​എ​ഫും ബി.​ജെ.​പി​യും മ​ഞ്ചേ​ശ്വ​ര​ത്ത് കാ​ഴ്ച​വെ​ച്ച​ത്. 2016ൽ 89 ​വോ​ട്ടു​ക​ൾ​ക്കും 2021ൽ 754 ​വോ​ട്ടു​ക​ൾ​ക്കു​മാ​ണ്​ ബി.​ജെ.​പി തോ​റ്റ​ത്. കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മ​ണ്ഡ​ലം പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണ്​ എ​സ്.​ഐ.​ആ​ർ ബി.​ജെ.​പി​ക്കു​മേ​ൽ അ​ശ​നി​പാ​ത​മാ​യ​ത്. കാ​ല​ങ്ങ​ളാ​യി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ മ​രി​ച്ചും കു​ടി​യൊ​ഴി​ഞ്ഞും വി​വാ​ഹി​ത​രാ​യും ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക്​ കു​ടി​യേ​റി​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ പു​റ​ത്താ​കു​ന്ന വോ​ട്ടു​ക​ൾ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു മു​ന്ന​ണി​ക​ൾ. ഇ​ത്ത​വ​ണ അ​ത്​ സാ​ധി​ച്ചി​ല്ല. 

Tags:    
News Summary - UDF raises concerns in Manjeswaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.